തയ്യുള്ളതില്‍ അഷറഫിന് ദുബായ് ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു
തലശേരി: പന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെംബറും ദുബായ് ആസ്ഥാനമായുള്ള കെ.ബി.ആര് മിഡില്‍ ഈസ്റ്റ് ഫുഡ് സ്റ്റഫ് ട്രേഡിങ്ങ് കമ്പനി എക്സിക്യുട്ടിവ് ഡയരകറുമായ പന്യന്നൂര്‍
മാരാങ്കണ്ടി തയ്യുള്ളതില്‍ അഷ്റഫിനെ യു.എ.ഇ.ഗവണ്മെന്റ് ഗോള്‍ഡന്‍ വിസ നല്കി ആദരിച്ചു.
നേരെത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥിരാജ്, എം.എ.യുസഫലി, പൊയില്‍ അബ്ദുള്ള,
എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്കി ലഭിച്ചിരുന്നു.
രണ്ട് വര്‍ഷത്തെ വിസക്ക് പകരം പത്ത് വര്‍ഷത്തെ റസിഡന്‍സ് വിസയാണ് ഗോള്‍ഡന്‍ വിസയിലൂടെ
ലഭിക്കുന്നത്. എമിഗ്രേഷന്‍ ഓഫീസര്‍ ക്യാപ്റ്റന്‍ നാസര്‍ അലി ഷംസിയാണ് ഗോള്‍ഡന്‍ വിസ അംഗീകാരം പതിച്ച പാസ്പോര്‍ട്ട് അഷറഫിന് കൈമാറിയത്
കൈമാറിയത്.
ചൊക്ലി മാരാങ്കണ്ടി ജുമാ മസ്ജിദ് സിക്രട്ടറിയായും സേവനമനുഷ്ടിചിട്ടുള്ള അഷറഫ്
നിലവില്‍ സ്പോര്‍ട്ടിങ്ങ് മാരാങ്കണ്ടി രക്ഷാധികാരിയുമാണ് .യു.എ.ഇ.വൈസ് പ്രസിഡന്റും ദുബായ്
ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്
ഗോള്‍ഡന്‍ വിസ പദ്ധതി ആവിഷ്ക്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."