HOME
DETAILS

വൈകിക്കൊടുക്കുന്ന അംഗീകാരങ്ങള്‍

  
backup
September 19 2021 | 03:09 AM

78963-563

 

കാട്ടിലെ മൃഗങ്ങളെ മുഴുവന്‍ വിളിച്ചുവരുത്തി സിംഹരാജന്‍ പ്രഖ്യാപിച്ചു:
''ഇതാ, ഈ ഇരിക്കുന്നത് എന്റെ ആത്മസുഹൃത്ത് ആമയാണ്. ഇവന്‍ ചിരിച്ചുകിട്ടാന്‍ പാടാണ്. ഇവനെ ചിരിപ്പിക്കുകയെന്നതാണ് നിങ്ങള്‍ ഏറ്റെടുക്കേണ്ട വെല്ലുവിളി.''
മൃഗങ്ങള്‍ക്ക് ആവേശമായി. സംഗതി പരമനിസാരം എന്ന മട്ടില്‍ അവര്‍ ഊഴം കാത്തിരുന്നു. ഉടനെ വന്നു രാജാവിന്റെ തുടര്‍ പ്രഖ്യാപനം: ''വിജയിക്കുന്നവര്‍ക്ക് എന്റെ സ്വര്‍ണക്കിരീടമായിരിക്കും സമ്മാനം. പരാജയപ്പെടുന്നവര്‍ക്ക് ഉടലില്‍ തല കാണുകയുമില്ല.''
ആശയും ആശങ്കയും ഒരേ കുടക്കീഴില്‍ അണിനിന്നു. ജീവിതത്തിനും മരണത്തിനുമിടയിലാണ് ഇനിയുള്ള ശ്വാസോച്ഛാസങ്ങള്‍. കിരീടം കിട്ടിയില്ലെങ്കിലും തല നഷ്ടപ്പെടരുതേ എന്നായി എല്ലാവരും.
ആദ്യ നറുക്കുവീണത് മൃഗങ്ങള്‍ക്കിടയിലെ രസികശിരോമണി കുരങ്ങിനായിരുന്നു. ആമയെ മുന്നില്‍നിര്‍ത്തി കുരങ്ങന്‍ കുരങ്ങുകളിച്ചു. ചിരി പടര്‍ത്തുന്ന കോമാളിത്തങ്ങള്‍ കാട്ടി. തമാശകള്‍ പലതും പറഞ്ഞു. സദസ് മുഴുവന്‍ ചിരിച്ചുചിരിച്ച് മണ്ണു കപ്പിയെങ്കിലും ആമ മാത്രം ഭാവഭേദമില്ലാതെ നിന്നു.


കുരങ്ങിന്റെ തല പോയി.


മൃഗങ്ങള്‍ക്കു നെഞ്ചിടിപ്പേറി. കുരങ്ങിനു കഴിയില്ലെങ്കില്‍ തങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്നു ചിന്തിച്ച് അവര്‍ കുഴഞ്ഞു. അടുത്ത നറുക്കുവീണത് മുയലിനായിരുന്നു. വിറവിറച്ചാണ് മുയല്‍ വേദിയിലെത്തിയത്. ചിരിപ്പിക്കല്‍ ദൗത്യം തുടങ്ങിയില്ല. അപ്പോഴേക്കും അതാ ആമ ചിരിക്കാന്‍ തുടങ്ങുന്നു..! നില്‍ക്കാത്ത പൊട്ടിച്ചിരി. എല്ലാവര്‍ക്കും അത്ഭുതം.. രാജാവ് ചോദിച്ചു: ''എന്തിനാണ് നീ പൊട്ടിച്ചിരിക്കുന്നത്..? ചിരിക്കാന്‍ മാത്രം മുയല്‍ ഒന്നും ചെയ്തിട്ടില്ലല്ലോ..''
ആമ പറഞ്ഞു: ''നേരത്തെ കുരങ്ങന്‍ പറഞ്ഞ ആ തമാശയുണ്ടല്ലോ. അതാലോചിച്ചപ്പോള്‍ ചിരിയടക്കാനാകുന്നില്ല..!''
അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഫലപ്രദമായിത്തീരുന്നത് അതു നല്‍കുമ്പോള്‍ മാത്രമല്ല, സ്വീകര്‍ത്താവ് അതു ഹൃദ്യമായി സ്വീകരിക്കുമ്പോള്‍ കൂടിയാണ്. സ്വീകരിക്കേണ്ട സമയം കഴിഞ്ഞ് കിട്ടുന്ന അംഗീകാരങ്ങളെ സ്വീകരിക്കാന്‍ മനസ് അനുവദിക്കാതിരുന്നാല്‍ എന്തുചെയ്യും...? കൈക്കൂലി കൊടുത്തോ ശിപാര്‍ശ തേടിയോ സാധ്യമാക്കാവുന്ന ഒന്നല്ലല്ലോ അത്.


അുുൃലരശമശേീി റലഹമ്യലറ ശ െമുുൃലരശമശേീി റലിശലറ എന്നാണു മൊഴി. വൈകി നല്‍കുന്ന അംഗീകാരം അംഗീകാരമായി കാണാവതല്ല. സമയത്തിനു ചെയ്യേണ്ടതു സമയം വിട്ടു ചെയ്താല്‍ ഫലം നാസ്തിയായിരിക്കും. റാങ്ക് ലഭിച്ചതിനുള്ള അഭിനന്ദനം കാലങ്ങള്‍ കഴിഞ്ഞു നല്‍കിയാല്‍ റാങ്കുകാരന്‍ സ്വീകരിച്ചേക്കില്ല. ദാഹിക്കുമ്പോള്‍ കൊടുക്കാത്ത ദാഹജലം ദാഹമകന്നശേഷം കൊടുത്തിട്ടെന്തു കാര്യം..? വില നഷ്ടപ്പെട്ടശേഷം വിലമതിച്ചാല്‍ വില കിട്ടുമെന്നു കരുതുന്നത് വെറുതെയാണ്. ചൂടില്‍ ചെയ്യേണ്ടത് ചൂടാറിയിട്ടു ചെയ്താല്‍ തണുപ്പന്‍ പ്രതികരണമേയുണ്ടാകൂ.


മൃതിയടഞ്ഞവരെ കുറിച്ച് നല്ലതേ പറയാവൂ എന്നു നിയമമുണ്ട്. എന്നാല്‍ ഒരാളെ കുറിച്ച് നല്ലതു പറയാന്‍ അയാള്‍ മരിക്കുന്നതുവരെ കാത്തിരിക്കുന്നത് ഭേദപ്പെട്ട കാര്യമായി തോന്നുന്നില്ല.. മരണാനന്തരം നല്‍കുന്ന ബഹുമതിയും അംഗീകാരവും പ്രശംസകളും ജീവിതകാലത്തു കൊടുത്തിരുന്നുവെങ്കില്‍ എത്ര കൃതാര്‍ഥതയോടെ മരണത്തെ സ്വീകരിക്കാമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ കൊടുക്കാത്ത പുഷ്പഹാരം മരിച്ചശേഷം ചാര്‍ത്തിക്കൊടുക്കുന്നത് ആചാരമാക്കാതിരിക്കുകയാകും നല്ലത്.
ചിലര്‍ അംഗീകാരങ്ങള്‍ നല്‍കുന്നത് അംഗീകാരങ്ങള്‍ക്ക് അര്‍ഹത നഷ്ടപ്പെടുമ്പോഴാണെന്നതാണ് വലിയ തമാശ.. നീ മുന്‍പ് എത്ര നല്ല കുട്ടിയായിരുന്നു എന്ന പ്രശംസാവാചകം കേള്‍പ്പിക്കുന്നത് നിലവില്‍ നല്ല കുട്ടിയല്ലാതാകുമ്പോഴാണ്. നല്ല കുട്ടിയായിരുന്ന സമയത്ത് അതു പറഞ്ഞിരുന്നുവെങ്കില്‍ അതൊരു പ്രോത്സാഹനമായി കണ്ട് ഒരുപക്ഷേ, തിന്മയുടെ വഴിയേ അവന്‍ സഞ്ചരിച്ചേക്കുമായിരുന്നില്ല. വൈകിക്കിട്ടുന്ന ആ അംഗീകാരം ഇപ്പോള്‍ അവനു നല്‍കുന്ന സന്ദേശം 'നീ കൊള്ളാവുന്നവനായിരുന്നു' എന്നല്ല, 'നീ കൊള്ളാത്തവനാണ്' എന്നാണ്. ഇപ്പോഴത്തെ ചീത്തനടപ്പിനുള്ള അംഗീകാരമായിട്ടേ പഴകിപ്പറിഞ്ഞ ആ സര്‍ട്ടിഫിക്കറ്റിനെ അവനു കാണാന്‍ കഴിയൂ..


അര്‍ഹതയുള്ളവര്‍ക്കു കൊടുക്കേണ്ട സര്‍ട്ടിഫിക്കറ്റ് അവര്‍ക്കു കൊടുക്കാതെ അര്‍ഹതയില്ലാത്തവരെ കാണിച്ച് അവരെ പീഡിപ്പിക്കുന്ന വിദ്വാന്മാര്‍ക്കും കുറവില്ല. 'നിന്റെ പിതാവ് ഉത്തമനായ വ്യക്തിയാണ്. പക്ഷേ, നീ എന്താ ഇങ്ങനെ..?' 'നിന്റെ സഹോദരന്‍ കൊള്ളാം. നീ തീരെ പോരാ..' ഇത്തരം കമെന്റുകള്‍ പള്ളിക്കൂടങ്ങളില്‍വച്ചാണ് കൂടുതലും കേള്‍ക്കാറുള്ളത്. ദുശ്ശീലക്കാരനായ മകനോട് പിതാവിന്റെ പോരിശ പറയുന്നത് അവനെ സുഖിപ്പിക്കാനല്ല, ദുഃഖിപ്പിക്കാനാണ്. പിതാവിന്റെ മകനാകാനുള്ള അര്‍ഹത നിനക്കില്ലെന്ന സന്ദേശമാണ് അവിടെ നല്‍കാന്‍ ശ്രമിക്കുന്നത്. പിതാവിന്റെ പോരിശ പിതാവിനോട് പറയുകയുമില്ലെന്നതാണ് അതിലെ മറ്റൊരു പ്രശ്‌നം.. പാരന്റ്‌സ് മീറ്റില്‍ താങ്കള്‍ കൊള്ളാം താങ്കളുടെ മകന്‍ കൊള്ളരുതാത്തവനാണെന്നല്ല, താങ്കളുടെ മകന്‍ തീരെ പോരാ എന്നേ പറയൂ.. ഈ നടപടിയും വൈകിക്കൊടുക്കുന്ന അംഗീകാരം പോലെ തന്നെ നിഷ്ഫലമായേ ഭവിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago