HOME
DETAILS

യമനില്‍ ഹൂതികള്‍ക്ക് ഭരണപങ്കാളിത്തം നല്‍കി സമാധാനത്തിന് ജി.സി.സി രാജ്യങ്ങളുടെ പുതിയ നിര്‍ദേശം

  
backup
August 27 2016 | 18:08 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%82%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3

റിയാദ്: യമനിലെ പ്രതിസന്ധിക്ക് പരിഹാരമായി പ്രശ്‌നക്കാരാണെന്ന് കരുതുന്ന ഹൂതി സേനയ്ക്കും ഭരണത്തില്‍ പങ്കാളിത്തം നല്‍കാനുള്ള നിര്‍ദേശം ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവച്ചുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. ജി.സി.സി മന്ത്രിമാരുമായും അന്താരാഷ്ട്ര തലത്തിലെ വിവിധ രാജ്യങ്ങളിലെ ഉന്നതരുമായും നടത്തിയ ചര്‍ച്ചയ്ക്കുശേഷം സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറുമായി ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജോണ്‍ കെറി പുതിയനയം വെളിപ്പെടുത്തിയത്. യമനില്‍ സമാധാന പുന:സ്ഥാപനത്തിനായി ഹൂതി വിമത സേനയ്ക്ക് ഭരണത്തില്‍ പങ്കാളിത്തം നല്‍കാമെന്ന വാഗ്ദാനം സഊദിയടക്കുള്ള ജി.സി.സി രാജ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. യമനിലെ ന്യൂനപക്ഷങ്ങളായ ഹൂതികള്‍ നിലവിലെ ഭരണകൂടത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നു മനസിലാക്കണം. ഹൂതികളുടെ കയ്യിലുള്ള ആയുധങ്ങള്‍ ഉപേക്ഷിക്കുകയും അനധികൃതമായി കയ്യേറിയ സ്ഥലങ്ങള്‍ തിരിച്ചുനല്‍കുകയും ചെയ്താല്‍ ഭരണപങ്കാളിത്തം നല്‍കാമെന്ന നിര്‍ദേശമാണ് തത്വത്തില്‍ ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.
 വിദേശ ശക്തികളില്‍ നിന്നും വന്‍ ആയുധങ്ങള്‍ ഹൂതികള്‍ കൈപറ്റുന്നുണ്ട്. ഇതുപയോഗിച്ച് യമനിലും അതിര്‍ത്തികളിലും വന്‍ ആക്രമണങ്ങള്‍ നടന്നുവരികയാണ്. അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് നീക്കുകയാണ്. ഇതില്‍ സഊദി അറേബ്യക്ക് ഉല്‍കണ്0യുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ വിവിധ വിഷയങ്ങളില്‍ ഉടക്കിപ്പിരിഞ്ഞ് അവസാനം നിര്‍ത്തിവക്കേണ്ടി വന്ന യമന്‍ സമാധാന കരാര്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ യു.എന്‍ സമാധാനദൂതന്‍ ഇസ്മായില്‍ ഊദ് അല്‍ ശൈഖുമായും ജോണ്‍ കെറി ധാരണയിലെത്തിയിട്ടുണ്ടെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഹൂതികള്‍ യമന്‍ സെന്‍ട്രല്‍ ബാങ്ക് കൈക്കലാക്കിയും വ്യോമസേനാ വിമാനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതുമൂലം കൂടുതല്‍തോതില്‍ പണം പിന്‍വലിച്ച് ഇപ്പോള്‍ സഊദിക്കെതിരേ കൂടുതലായി തിരിഞ്ഞിരിക്കുകയാണ്. ന്യൂനപക്ഷമായ ഇവര്‍ പത്തു വയസായ കുഞ്ഞുങ്ങളെവരെ യുദ്ധത്തിന് ഉപയോഗിക്കുന്നതിനെതിരേയും കേന്ദ്രബാങ്കിലെ പണം തട്ടിയെടുക്കുന്നതിനെതിരേയും ജനവാസ കേന്ദ്രങ്ങള്‍ ഉപരോധിച്ച് ജനങ്ങളെ പട്ടിണിക്കിടുന്നതിനെതിരേയും ആരും ശബ്ദിച്ചു കാണുന്നില്ല. ആദില്‍ ജുബൈര്‍ ആരോപിച്ചു. മാസത്തില്‍ പത്തുകോടി ഡോളര്‍ വരെ സെന്‍ട്രല്‍ബാങ്കില്‍ നിന്നും ഹൂതികള്‍ പിന്‍വലിച്ച് അവരുടെ യുദ്ധ മേഖലയിലേക്ക് നീക്കിവക്കുന്നതായും അതിനാല്‍ യമനിലെ ഔദ്യോഗിക സര്‍ക്കാര്‍ കടുത്തസാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ജുബൈര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago