HOME
DETAILS
MAL
മൗനത്തിന്റെ രണ്ടത്ത്
backup
September 19 2021 | 03:09 AM
റൈഹാന വടക്കാഞ്ചേരി
ഒരുതരിയകലത്തില്‍
വിതുമ്പിനില്‍ക്കുന്ന അക്ഷരങ്ങളെ
ശ്രദ്ധിച്ചിട്ടുണ്ടോ?
പിണങ്ങി നില്‍ക്കുന്ന മനുഷ്യരെ
പോലെയാണവ!
കൂടിക്കലര്‍ന്നാല്‍ കവിതയാകുമായിരുന്നു!
എങ്കിലും, മൗനത്തിലിടറിയ
കനലുകളായവ എരിഞ്ഞുതീരുന്നു!
ഇടയ്ക്ക്,
വിവര്‍ണമായേതോ ഭാഷകൊണ്ട്
പരസ്പരം മിണ്ടാന്‍ ശ്രമിക്കും.
അടുക്കാനുമൊക്കില്ല, പിരിയാനുമൊക്കില്ല!
അവസാനം,
ശ്വാസംമുട്ടിയവ
ശൂന്യതയിലേക്കോടിയൊളിക്കും..
അവശേഷിക്കുമവ,
ഇലകളുടെ അസ്ഥികള്‍ പോലെ,
ഞരമ്പുകള്‍ മാത്രമായ്..
അപൂര്‍ണമായ പാഴ്ജന്മങ്ങളായി!
ഒരുതരിയകലത്തില്‍
വിതുമ്പിനില്‍ക്കുന്ന മനുഷ്യരെ
ശ്രദ്ധിച്ചിട്ടുണ്ടോ?
പിണങ്ങി നില്‍ക്കുന്ന അക്ഷരങ്ങളെ
പോലെയാണവ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."