ട്രാഫിക് ബോധവല്‍കരണം: മധുരവും മഞ്ഞക്കാര്‍ഡുമായി കുട്ടികള്‍
മലയിന്‍കീഴ്: ട്രാഫിക് നിയമങ്ങള്‍ പാലിച്ചെത്തിയവര്‍ക്ക് മധുരവും ലംഘിച്ചവര്‍ക്ക് മഞ്ഞക്കാര്‍ഡില്‍ മുന്നറിയിപ്പുമായി കുട്ടി പൊലിസ്. പേയാട് സെന്റ് സേവ്യേഴ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്‍സ് പൊലിസ് കേഡറ്റുകളാണ് ട്രാഫിക് ബോധവല്‍കരണവുമായി റോഡിലെത്തിയത്.ഹെല്‍മറ്റ് ധരിക്കാതെയും, സീറ്റ് ബല്‍റ്റ് ഇടാതെയും വാഹനമോടിച്ചെത്തിയവരെ കുട്ടി പൊലിസ് തടഞ്ഞുനിര്‍ത്തി ഉപദേശിച്ചു. എസ്.പി.സി അംഗങ്ങളോടൊപ്പം മലയിന്‍കീഴ് സി.ഐ ടി. ജയകുമാറിന്റെ നേതൃത്വത്തില്‍ പൊലിസുകാരുമുണ്ടായിരുന്നു. കുട്ടിപൊലിസിന്റെ മഞ്ഞക്കാര്‍ഡ് നീട്ടിയുള്ള ഉപദേശത്തില്‍ തെറ്റുമനസിലാക്കി ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പും നല്‍കിയാണ് നിയമലംഘകര്‍ മടങ്ങിയത്.
ശുഭയാത്ര പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ വിളപ്പില്‍ശാല എസ്.ഐ ബൈജു, കമ്യൂണിറ്റി പൊലിസ് ഓഫിസര്‍ ബിജുകുമാര്‍, അഡീഷണല്‍ ഓഫിസര്‍ മിനിജ ജാസ്മിന്‍, സി.പി.ഒമാരായ പ്രസാദ്, ബിന്ദു, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍.എസ്. റോയി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."