മാധ്യമങ്ങളും ജനങ്ങളും ജാകരൂകരായിരിക്കണം; ഡീപ് ഫെയ്ക്ക് വീഡിയോകളില്‍ പ്രതികരിച്ച് മോദി
മാധ്യമങ്ങളും ജനങ്ങളും ജാകരൂകരായിരിക്കണം; ഡീപ് ഫെയ്ക്ക് വീഡിയോകളില്‍ പ്രതികരിച്ച് മോദി
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) , ഡീപ് ഫെയ്ക് എന്നിവയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളെ ബോധവത്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നടന്‍ രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവരുടെ മോര്‍ഫ് ചെയ്ത മുഖങ്ങളുള്ള വ്യാജ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം.
ബി.ജെ.പി ആസ്ഥാനത്ത് സംസാരിക്കുന്നതിനിടയിലാണ് ഡീപ് ഫേക് വിഷയത്തില്‍ മോദി പ്രതികരിച്ചത്. സെലിബ്രിറ്റികളുള്‍പ്പെടെ നിരവധി പേരാണ് ഡീപ് ഫേക് വീഡിയോകളുടെ ഇരകളായിരിക്കുന്നത്. ഡീപ് ഫെയ്ക്കുകളെ പ്രത്യേക സൂചന നല്‍കി അടയാളപ്പെടുത്തണമെന്നു ചാറ്റ്ജിപിടിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഡീപ് ഫേക് വീഡിയോകളില്‍ ഇരയാക്കപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കണം. കൂടാതെ വിവരസാങ്കേതിക നിയമങ്ങള്‍ പ്രകാരമുള്ള പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്തമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
'അടുത്തിടെ ഞാന്‍ ഗര്‍ബ ഗാനം പാടുന്നൊരു വിഡിയോ കാണാനിടയായി. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഫോര്‍വേഡ് ചെയ്തതാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ഓണ്‍ലൈനിലുണ്ട്.'- മോദി പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് സാങ്കേതിക വിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടത് പ്രധാനമാണ്, അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."