കശ്മിര് പ്രശ്നം ചര്‍ച്ചയാക്കാന്‍ പാക് എം.പിമാര്‍ വിദേശത്തേക്ക്
ഇസ്ലാമാബാദ്: കശ്മിര് വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ പ്രകോപനവുമായി പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫ് വീണ്ടും. കശ്മിര് വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാക്കാന്‍ 22 എം.പിമാരടങ്ങുന്ന സംഘത്തെ വിദേശത്തേക്കയക്കാന്‍ നവാസ് ശരീഫ് തീരുമാനിച്ചു. പാക് അധിനിവേശ കശ്മിരിലും ബലൂചിസ്ഥാനിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടതിനു പിന്നാലെ കശ്മിര് വിഷയം ലോകരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുകയാണ് നവാസ് ശരീഫിന്റെ ലക്ഷ്യം.
എല്ലാ അന്താരാഷ്ട്ര ഫോറങ്ങളിലും കശ്മിര് വിഷയം ഉന്നയിക്കുമെന്ന് പാകിസ്താന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. യു.എന്നിലും ഇതിനകം കശ്മിര് വിഷയം പാകിസ്താന് ഉന്നയിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള കശ്മിരി ജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതായും അവര്‍ക്ക് പാക് പാര്‍ലമെന്റും സര്‍ക്കാരും പിന്തുണ നല്‍കുമെന്നും നവാസ് ശരീഫ് പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് പാക് എം.പിമാര്‍ പുറപ്പെടുക. സെപ്റ്റംബറില്‍ യു.എന്നില്‍ അഭിസംബോധന ചെയ്യുമ്പോഴും താന്‍ കശ്മിര് പ്രശ്നം ഉന്നയിക്കുമെന്ന് നവാസ് ശരീഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."