യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്കത്ത്:മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. വ്യാഴാഴ്ച രാവിലെ 11.40ന് മസ്കത്തിൽ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 442 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. യാത്രാമധ്യേ മുംബൈയില്‍ വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തു.
മസ്കത്തിൽ നിന്നും ഉച്ചക്ക് മൂന്ന് മണിയോടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ രാത്രിയോടെ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഇതേടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇവിടെ ഇറങ്ങിയ യാത്രക്കാർ ഏറെ വലഞ്ഞു. രാത്രി വൈകിയിട്ടും വിമാനം മുംബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ടില്ല.
സാങ്കേതിക തകരാര്‍ ആണ് വിമാനം വെെകിയതിന് കാരണം എന്നാണ് എയര്‍ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. മസ്കത്തിൽ ബോര്‍ഡിങ് പാസ് എടുത്ത ശേഷമാണ് പലരും വിവരം അറിഞ്ഞത്. അതിന് മുമ്പ് ആർക്കും ഒരു വിവരവും നൽകിയിരുന്നില്ല.
ഇതിനിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തിയത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ സർവീസ് വർധിപ്പിക്കാൻ പോകുന്നു. വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ആണ് സർവീസ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികളായ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനം ആണ് ഇത്. എന്നാൽ വിമാനം വെെകുന്നത്, അറിയിപ്പില്ലാതെ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം വലിയ തലവേദയാണ് പ്രവാസികൾക്ക്. ഇതെല്ലാം പരിഹരിച്ചാണ് പുതിയ സർവീസുകൾ ആരംഭിക്കാൻ പോകുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."