വ്യാജമദ്യം, മയക്കുമരുന്ന്:ഓണക്കാലത്ത് പരിശോധന കര്‍ശനമാക്കും
തിരുവനന്തപുരം: ഓണക്കാലത്ത് ജില്ലയില്‍ വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉല്‍പാദനവും വിതരണവും തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം ശക്തമാക്കാന്‍ കലക്ടര്‍ എസ്. വെങ്കിടേസപതി നിര്‍ദേശം നല്‍കി. എക്‌സൈസ്, ഫോറസ്റ്റ്, പൊലിസ് വകുപ്പുകള്‍ ഏകോപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാവും നടക്കുക. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റിയിലാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, കോളനികള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കും.
ഇതിനായി റസി. അസോസിയേഷനുകളുടെയും പൊതുജനങ്ങളുടെയും സഹായസഹകരണങ്ങള്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു. നഗരത്തിലെ ചില സ്‌കൂളുകളുടെ പരിസരങ്ങളില്‍ മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ കച്ചവടം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരുകയാണെന്നും എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ സലിം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."