ജയില്‍ചാടിയ കൊലക്കേസ് പ്രതി കീഴടങ്ങി
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈന്(48) ആണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ജാഹിര്‍ മൊഴി നല്‍കിയിട്ടുണ്ട്. കീഴടങ്ങാന്‍ ഭാര്യയെയും മകനെയും കൂട്ടിയാണ് ഇയാള്‍ കോടതിയിലെത്തിയത്. ജയിലിലെ അലക്കുകേന്ദ്രത്തില്‍ ജോലിചെയ്യുന്നതിനിടെ ഈ മാസം ഏഴിനാണ് ജീവപര്യന്തം തടവുകാരനായ ജാഹിര്‍ രക്ഷപ്പെട്ടത്. മറ്റൊരു തടവുകാരനും പൊലിസുകാരനും ഭക്ഷണശാലയില്‍ പോയ സമയത്ത് കൈയില്‍ കരുതിയിരുന്ന ഷര്‍ട്ട് ധരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. തടവുകാരന് രക്ഷപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് അധികൃതര്‍ വിവരമറിഞ്ഞത്. ഇതിനിടെ ഇയാള്‍ നഗരത്തില്‍ നിന്ന് പുറത്തുകടക്കുകയും ചെയ്തു. സംഭവത്തില്‍ അസി. പ്രിസണ്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."