HOME
DETAILS

പുതിയ താരിഫ് നയത്തിനെതിരേ കെ.എസ്.ഇ.ബി

  
backup
September 19 2021 | 05:09 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%bf%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

 

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ താരിഫ് നയത്തിനെതിരെ കെ.എസ്.ഇ.ബി. കഴിഞ്ഞദിവസം ചേര്‍ന്ന റഗുലേറ്ററി കമ്മിഷന്‍ സിറ്റിങ്ങിലാണ് വൈദ്യുതിബോര്‍ഡും ജീവനക്കാരുടെ സംഘടനകളും നയത്തെ ശക്തമായി എതിര്‍ത്തത്.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പുറത്തിറക്കിയ കരട് താരിഫ് നയവും അനുബന്ധ വ്യവസ്ഥയുമാണ് വിവാദമായത്. വിതരണ ശൃംഖലയില്‍ സ്വകാര്യ കമ്പനികള്‍ക്കടക്കം അനുമതി നല്‍കാമെന്നും കെ.എസ്.ഇ.ബിക്കും സ്വകാര്യ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്നുമാണ് പ്രധാന വ്യവസ്ഥ. നയത്തിലെ പല വ്യവസ്ഥകളും നടപ്പിലായാല്‍ കെ.എസ്.ഇ.ബിക്ക് 100 കോടിയോളം വരുമാന നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡ് പറയുന്നത്. അധികമുള്ള വൈദ്യുതി, പവര്‍ എക്‌സ്‌ചേഞ്ച് റേറ്റില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് നല്‍കാനും താരിഫ് നയത്തില്‍ വ്യവസ്ഥയുണ്ട്. ഉയര്‍ന്ന നിരക്കില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നതിലെ ലാഭമാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബി സബ്‌സിഡിയായി നല്‍കുന്നത്. ഇത് നിലയ്ക്കുന്നതോടെ ഗാര്‍ഹിക നിരക്ക് കുത്തനെ ഉയര്‍ത്തേണ്ടി വരും. വൈദ്യുതിബോര്‍ഡിന് പുറമേ ജീവനക്കാരുടെ വിവിധ സംഘടനകളും താരിഫ് നയത്തിലെ ആശങ്ക റഗുലേറ്ററി കമ്മിഷന്‍ സിറ്റിങ്ങില്‍ ഉന്നയിച്ചു. കേന്ദ്രം താരിഫ് നയം അംഗീകരിക്കുന്നതിന് മുമ്പാണ് അതിലെ പ്രധാന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാന റഗുലേറ്ററി കമ്മിഷന്‍ താരിഫ് നയം തയാറാക്കിയതെന്നാണ് പ്രധാന ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago