ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചില്ലെന്ന് ഡി.എം.ഒയുടെ റിപ്പോര്‍ട്ട്
കൊല്ലം: ആശുപത്രികളുടെ അനാസ്ഥയെ തുടര്‍ന്ന് യുവതി ജീവനറ്റ ഗര്‍ഭസ്ഥശിശുവിനെ പ്രസവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കമ്മിഷന് അംഗം വി.കെ ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മിഷന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു.
അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പാരിപ്പള്ളി കുളമട കഴുത്തുമൂട്ടില്‍ താമസിക്കുന്ന കല്ലുവാതുക്കല്‍ പാറ പാലമൂട്ടില്‍ വീട്ടില്‍ മിഥുന്റെ ഭാര്യ മീരയാണ് (23) മൂന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ അനാസ്ഥയെ തുടര്‍ന്ന് ജീവനറ്റ കുഞ്ഞിനെ പ്രസവിച്ചത്.
എന്നാല്‍ സംഭവത്തില്‍ കൊല്ലത്തെ രണ്ട് ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിനു കൈമാറി.
മീര ചികിത്സയ്ക്കായി എത്തിയ വിക്ടോറിയ ആശുപത്രിയിലും പരവൂര്‍ താലൂക്ക് ആശുപത്രിയിലും വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."