സ്‌കൂള്‍ തുറക്കാന്‍ വിപുലമായ പദ്ധതി; വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ വിപുലമായ പദ്ധതി തയ്യാറായി വരുന്നതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചനകള്‍ നടക്കുകയാണ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി.
കുട്ടികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കി ഒക്ടോബര്‍ 15ന് മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്ക് പൊതുജനപിന്തുണ മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗം നടക്കും. ആരോഗ്യവിദഗ്ധര്‍ ജില്ലാ കളക്ടര്‍മാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. അടുത്തമാസം 15ന് മുമ്പ് തയ്യാറെടുപ്പ് പൂര്‍ത്തിയാക്കാനാണ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റും വിധമുള്ള ക്രമീകരണമാണ് നടത്തുക. കുട്ടികള്‍ സ്‌കൂളില്‍ എത്തുമ്പോള്‍ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുന്നതാകും പദ്ധതി.
വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് തന്നെയാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."