നവകേരള സദസിന് തുടക്കം; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ച് സ്വീകരണം
നവകേരള സദസിന് തുടക്കം; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ച് സ്വീകരണം
കാസര്‍കോട്: പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസിന് കാസര്‍കോട് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്റെ ഉദ്ഘാടനം. നവകേരള ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ച് സ്വീകരിച്ചു. റവന്യൂമന്ത്രി കെ രാജന്റെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍.
ഇന്നു രാത്രി മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍കോട്ട് തങ്ങും. നാളെ രാവിലെ 11ന് നായന്മാര്‍മൂലയിലെ ചെങ്കള പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ കാസര്‍കോട് മണ്ഡലതല നവകേരള സദസോടെ സംസ്ഥാനതല പ്രയാണത്തിന് തുടക്കം കുറിക്കും.
നാളെ രാവിലെ 9 നു നടക്കുന്ന പ്രഭാത യോഗത്തില്‍ ജില്ലയിലെ പ്രമുഖരുമായി മുഖ്യമന്ത്രി സംവദിക്കും. പരിപാടിയുടെ സുരക്ഷയ്ക്കായി ഡി.ഐ.ജി തോംസണ്‍ ജോസ് ഇന്ന് കാസര്‍കോട് എത്തും. ജില്ലാ പൊലിസ് മേധാവി ഡോ. വൈഭവ് സക്‌സേന, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി മനോജ് എന്നിവര്‍ക്കാണ് സുരക്ഷാ ചുമതല.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."