അടിക്കടി അസുഖങ്ങള്‍ ബുദ്ധിമുട്ടിക്കുന്നുണ്ടോ? പ്രതിരോധ ശേഷി കൂട്ടാന്‍ ഈ നാല് ഭക്ഷണങ്ങള്‍ ശീലമാക്കാം
കാലാവസ്ഥയിലെ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും, അനാരോഗ്യകരമായ ജീവിത ശൈലിയുമൊക്കെ കൊണ്ട് നമ്മളില്‍ പലര്‍ക്കും ഇന്ന് അടിക്കടി രോഗങ്ങള്‍ പിടിപെടുന്നത് സാധാരണമാണ്. ശരീരത്തിന്റെ ദുര്‍ബലമായ പ്രതിരോധശേഷിയാണ് നമ്മെ എളുപ്പത്തില്‍ അസുഖബാധിതരാക്കുന്നതിന് പ്രധാന കാരണം. അതിനാല്‍ തന്നെ അടിക്കടി പിടിപെടുന്ന അസുഖങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തലാണ് നാം അടിയന്തിരമായി ചെയ്യേണ്ട കാര്യം. ഇതിന് കൃത്യമായ ആഹാരശീലവും വ്യായാമവും പാലിക്കേണ്ടത് അത്യാവശ്യമാണ്.
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് 'വൈറ്റമിന്‍ സി' അടങ്ങിയ ഭക്ഷ്യ വസ്തുക്കളും അണുബാധകള്‍ക്കെതിരെ ചെറുത്ത് നില്‍പ്പിന് ശേഷിയുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങളുമാണ് കഴിക്കേണ്ടത്.
ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നാല് ഭക്ഷ്യവസ്തുക്കള്‍
1, നെല്ലിക്ക/ഓറഞ്ച്/നാരങ്ങ
വൈറ്റമിന്‍ സി യുടെ സ്രോതസായ ഈ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായകരമാണ്. ചൂടാക്കുമ്പോള്‍ വൈറ്റമിന്‍ സി നഷ്ടപ്പെടുന്നതിന് ഇടയുള്ളതിനാല്‍ ഈ ഭക്ഷ്യവസ്തുക്കള്‍ പച്ചക്ക് കഴിക്കുന്നതാണ് ഫലപ്രദം.
2, കുരുമുളക്
പെപ്പറിന്‍ അടങ്ങിയിട്ടുള്ള കുരുമുളക് രോഗപ്രതിരോധ സംവിധാനത്തിന് കരുത്ത് പകരാന്‍ ശേഷിയുള്ള ഭക്ഷ്യവസ്തുവാണ്. കൂടാതെ ശരീരത്തിന്റെ എനര്‍ജി ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിനും കുരുമുളക് സഹായിക്കുന്നു
3, ഇഞ്ചി
പ്രതിരോധശേഷിക്കും ദഹന പ്രശ്‌നങ്ങള്‍ക്കും പറ്റിയ പരിഹാരമാണ്. ദിവസേന ചായയിലോ അല്ലെങ്കില്‍ മറ്റ് ആഹാര പദാര്‍ത്ഥങ്ങളിലോ ചേര്‍ത്ത് ഇഞ്ചി കഴിക്കാവുന്നതാണ്.
4, നെയ്യ്
ഫാറ്റി ആസിഡുകളുടെ കലവറയായ നെയ്യ് രോഗപ്രതിരോധ ശേഷിക്ക് പറ്റിയ ഭക്ഷ്യവസ്തുവാണ്.
ലിനോലെനിക്, അരാച്ചിഡോണിക് ആസിഡ് പോലുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ കുടലിന്റെ ആരോഗ്യത്തിനും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് കരുത്തേകുന്നതിനും കാരണമാകുന്നു.
Content Highlights:Four Foods Thats Helps Improve Immunity
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."