'പുസ്തകങ്ങളും വായനയുമായിരുന്നു ഞങ്ങളുടെ ചര്‍ച്ചവിഷയം' വാക്കുകള്‍ ദുര്വ്യാഖ്യാനിക്കപ്പെട്ടു: വിശദീകരണവുമായി മന്ത്രി വാസവന്
തിരുവനന്തപുരം: പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പ്രതികരണം വിവാദമായിരിക്കെ വിശദീകരണവുമായി മന്ത്രി വാസവന്. കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പാലാ ബിഷപ് പണ്ഡിതനാണെന്നും പ്രശ്നം സൃഷടിക്കുന്നത തീവ്രവാദികളാണെന്ന പരാമര്‍ശത്തിലാണ് വിശദീകരണവുമായി മന്ത്രി എത്തിയത്. ബിഷപ് മാര്‍ ജോസഫുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനമായിരുന്നു.
പുസ്തകങ്ങളും വായനയുമായിരുന്നു ഞങ്ങളുടെ ചര്‍ച്ചവിഷയം. നിരവധി പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു. ഖുര്‍ആനും രാമായണവുമെല്ലാം അദ്ദേഹം വായിക്കാറുണ്ടെന്ന് പറഞ്ഞു. ഇതെക്കുറിച്ചാണ് ഞാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതുതായി ഉണ്ടായ വിവാദങ്ങള്‍ സംബന്ധിച്ച് ഒരു പ്രതികരണവും നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ല.
ബിഷപ്പിന്റെ പരാമര്‍ശം സംബന്ധിച്ചും ചര്‍ച്ചയുണ്ടായിരുന്നില്ല. നേരത്തെ ആശുപത്രി വാര്‍ഷികച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും തിരുവനന്തപുരത്തായതിനാല്‍ പോകാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് സമയം കിട്ടിയപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടത്. പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. സിറിയക് തോമസും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."