സിറിയന്‍ സമാധാന ചര്‍ച്ച ലക്ഷ്യത്തിനരികെ
ജനീവ: സിറിയയില്‍ വെടിനിര്‍ത്തലിന് യു.എസും റഷ്യയും തമ്മില്‍ സമാധാന കരാറിലെത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ദമസ്‌കസിലെ ദരായയില്‍ നിന്ന് വിമതരെയും തദ്ദേശവാസികളെയും ഒഴിപ്പിച്ചതിനുപിന്നാലെ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായാണ് കെറി ചര്‍ച്ച നടത്തുന്നത്.
ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും എന്നാല്‍ സിറിയന്‍ സമാധാന കരാറിലേക്ക് എടുത്തുചാടില്ലെന്നും കെറി പറഞ്ഞു. നാലുവര്‍ഷമായി സിറിയന്‍ സൈന്യത്തിന്റെ തടവിലായിരുന്ന ദരായയിലെ ജനങ്ങളെ ചര്‍ച്ചയെ തുടര്‍ന്നുള്ള ധാരണയുടെ ഭാഗമായാണ് ഇന്നലെ ഒഴിപ്പിച്ചത്. ജനീവയിലെ ചര്‍ച്ചകള്‍ 10 മണിക്കൂറോം നീണ്ടു.
ചില പ്രശ്‌നങ്ങളില്‍ പരിഹാരം നീണ്ടുപോകുകയാണെന്ന് കെറി പറഞ്ഞു. രാഷ്ട്രീയ കരാറിലൂടെ മാത്രമേ സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരമാകൂ. സിറിയയിലെ രാഷ്ട്രീയ വിള്ളലുകള്‍ പരിഹരിക്കാന്‍ 10 മണിക്കൂര്‍ നീണ്ട ചര്‍ച്ച മതിയാകില്ലെന്നും കെറി അഭിപ്രായപ്പെട്ടു.
സിറിയന്‍ പ്രശ്‌നത്തില്‍ നേരത്തേയും ചര്‍ച്ച നടന്നിരുന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ല. തുടര്‍ന്ന് അസദ് ഭരണകൂടത്തെ സഹായിക്കാന്‍ റഷ്യയും കഴിഞ്ഞവര്‍ഷം മുതല്‍ സിറിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു. വ്യോമാക്രമണം സാധാരണക്കാര്‍ക്കു നേരെയും ആശുപത്രികള്‍ക്കു നേരെയും നീണ്ടതോടെയാണ് റഷ്യയ്‌ക്കെതിരേ ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നത്. സിറിയയില്‍ അഞ്ചുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയോട് സിറിയന്‍-അമേരിക്കന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.
തുടര്‍ന്നാണ് ജോണ്‍കെറിയും സര്‍ജി ലാവ്‌റോവും ജനീവയില്‍ ചര്‍ച്ച തുടങ്ങിയത്. ചര്‍ച്ചയില്‍ സിറിയന്‍ രാഷ്ട്രീയത്തിലെ കാതലായ വിഷയങ്ങളില്‍ തീരുമാനമോ ധാരണയോ ഉണ്ടായിട്ടില്ലെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ബാരല്‍ ബോംബ്:
15 പേര്‍ കൊല്ലപ്പെട്ടു
അലെപ്പോ: സിറിയയിലെ അലെപ്പോയില്‍ ബാരല്‍ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഗ്രൂപ്പാണ് വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറെയും കുട്ടികളാണ്. വെടിനിര്‍ത്തലിന് ചര്‍ച്ചകള്‍ നടക്കവേയാണ് സിറിയയില്‍ ആക്രമണം രൂക്ഷമായത്. ഐ.എസിനെതിരേ സിറിയയില്‍ തുര്‍ക്കിയും ആക്രമണം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."