HOME
DETAILS

മലബാര്‍ സമരങ്ങളിലെ മൃഗകലാപങ്ങള്‍

  
backup
November 19 2023 | 03:11 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%83%e0%b4%97%e0%b4%95%e0%b4%b2

മൃഗങ്ങളെക്കുറിച്ച് പഠിക്കുന്നത് മനുഷ്യര്‍ നിര്‍മ്മിച്ച സ്രോതസ്സുകളുടെ അടിസ്ഥാനത്തിലാണ് എന്നതിനാല്‍ ആത്യന്തികമായി അത് മനുഷ്യരെക്കുറിച്ചുള്ള പഠനങ്ങള്‍ തന്നെയാണ്. നാം മൃഗങ്ങളോട് കാണിക്കുന്ന സ്‌നേഹവും അനീതിയും ലാളനയും ക്രൂരതയുമെല്ലാം സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മനുഷ്യര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പ്രതിഫലനമാണ്- മഹ്‌മൂദ് കൂരിയ/ മൃഗകലാപങ്ങള്‍-മലബാര്‍ സമരങ്ങളുടെ മനുഷ്യേതര ചരിത്രങ്ങള്‍. (പ്രസാധനം: മാതൃഭൂമി ബുക്‌സ്).
മലബാര്‍ കലാപം നൂറ്റാണ്ടു പിന്നിട്ട വേളയില്‍ ആ വിഷയത്തില്‍ നിരവധി പുസ്തകങ്ങള്‍ പുറത്തു വരുകയുണ്ടായി. എന്നാല്‍ അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തവും മൗലികവുമാണ് മഹ്‌മൂദ് കൂരിയയുടെ 'മൃഗകലാപങ്ങള്‍'. എന്തു കൊണ്ട് മൃഗങ്ങള്‍? കൂരിയ ആ ചോദ്യത്തോട് ഇങ്ങിനെ പ്രതികരിക്കുന്നു: സംസാരിക്കാന്‍ കഴിയാത്ത മൃഗങ്ങളുടെ ചരിത്രം എങ്ങിനെ എഴുതാം? സ്വന്തം എഴുത്തുകുത്തുകളും ആത്മകഥനങ്ങളും ചരിത്രസ്രോതസ്സുകളായി നല്‍കാന്‍ പര്യാപ്തമല്ലാത്ത മൃഗങ്ങളെ എങ്ങിനെ അവലോകനം ചെയ്യാന്‍ കഴിയും? സര്‍വ്വോപരി, മൃഗങ്ങളുടെ ചരിത്രത്തിനെന്താണ് പ്രസക്തി? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ചെറിയ ഉത്തരമാണ് മലബാര്‍ സമരപരിസരങ്ങളില്‍ ഊന്നിയുള്ള ഈ പുസ്തകം:
ആമുഖത്തില്‍ മഹ്‌മൂദ് കൂരിയ പുസ്തകത്തിന്റെ ഉള്ളടക്കം വിശദമാക്കി ഇങ്ങിനെ എഴുതുന്നു: മലബാര്‍ സമരങ്ങളിലെ കഴുതകളുടേയും ആനകളുടേയും കുതിരകളുടേയും കന്നുകാലികളുടേയും നായകളുടേയും എലികളുടേയും പൂച്ചകളുടേയും വിവിധങ്ങളായ ഭാഗധേയങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. അതില്‍ വാരിക്കുഴിയില്‍ വീണ ഒരാനയുടെ പേരില്‍ തുടങ്ങിയ കലാപമുണ്ട്. കന്നുകാലികളുടെ സംരക്ഷണത്തിനുവേണ്ടി ആയുധമെടുത്ത മാപ്പിളക്കര്‍ഷകരുണ്ട്, മമ്പുറം ഫദ്ല്‍ തങ്ങളെ നാടുകടത്തുമ്പോള്‍ പ്രകോപിതരായേക്കാവുന്ന തദ്ദേശീയരെ അടിച്ചൊതുക്കാന്‍ വിളിച്ചു വരുത്തപ്പെടുന്ന കുതിര സൈന്യമുണ്ട്, കൊളോണിയല്‍ അധികാരികളെ കടിച്ച നായ്ക്കളുണ്ട്, നായകളുടെ കുര കാരണം കൊല്ലപ്പെട്ട എസ്റ്റേറ്റ് മുതലാളിയുണ്ട്, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൈന്യ ഭാരങ്ങള്‍ ഏറ്റി മലബാറിലങ്ങോളമിങ്ങോളം സഞ്ചരിച്ച കഴുതകളും കാളകളുമുണ്ട്: ആമുഖത്തിലെ ഈ വാചകങ്ങള്‍ പുസ്തകത്തിലേക്കുള്ള കൃത്യം പ്രവേശികയാണ്. മലബാര്‍ സമരങ്ങളുടെ മനുഷ്യേതര ചരിത്രങ്ങള്‍ എങ്ങിനെ മനുഷ്യ ചരിത്രം കൂടിയായി മാറുന്നു എന്നും മനുഷ്യ ചരിത്രം എങ്ങിനെ മൃഗചരിത്രവുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നുവെന്നുമാണ് ഈ പുസ്തകം ആഴത്തില്‍ അന്വേഷിക്കുന്നത്. മൃഗങ്ങള്‍ക്കുവേണ്ടി കൂടി സംസാരിക്കുന്ന ഒരു ചരിത്രകാരനെയാണ് നാമിവിടെ കാണുന്നത്. മിണ്ടാപ്രാണികള്‍ക്ക് ചരിത്രപരമായ ശബ്ദം നല്‍കുകയും അതു വഴി മലബാര്‍ സമര ചരിത്രത്തെ കൂടുതല്‍ സൂക്ഷ്മമാക്കുകയുമാണ് മഹ്‌മൂദ് കൂരിയ ചെയ്യുന്നത്.
' കഴുതകള്‍ക്ക് സമരഭാരങ്ങള്‍' എന്ന അധ്യായവുമായാണ് പുസ്തകം ആരംഭിക്കുന്നത്. മലബാര്‍ സമര കാലത്ത് കഴുതകളുടെ റോള്‍ എന്തായിരുന്നു? ഗ്രന്ഥകര്‍ത്താവ് എഴുതുന്നു: മലബാര്‍ കലാപങ്ങളില്‍ ബ്രിട്ടീഷുകാര്‍ കഴുതകളെ ആശ്രയിച്ചത് പ്രധാനമായും ചുമടെടുക്കാനും വെള്ളമെടുക്കാനും സഞ്ചാര മാധ്യവുമായാണ്. ഇന്ത്യയിലെമ്പാടും കഴുതകളെ ഉപയോഗിച്ചിരുന്നത് അലക്കുകാരും മറ്റുമായിരുന്നല്ലോ. കേരളത്തില്‍ പുഴകളും കുളങ്ങളും വലിയ ദൂരവ്യത്യാസങ്ങളില്ലാതെ സുലഭമായിരുന്നതിനാല്‍ അലക്കുകാര്‍ക്ക് ചുമടുകളേന്താന്‍ കഴുതകളെ ആശ്രയിക്കേണ്ടിയിരുന്നില്ല. എങ്കിലും സംഘട്ടന സമയങ്ങളില്‍ സമരക്കാരും സൈന്യങ്ങളും ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് നിരന്തരം സഞ്ചരിച്ചിരുന്നു കൊണ്ടപ്പോള്‍ ഇരു വിഭാഗത്തിനും തദ്ദേശീയരേയും അവിടുത്തെ പ്രധാന സഞ്ചാരോപാധികളേയും പെട്ടെന്ന് ആശ്രയിക്കാന്‍ സാധിക്കാത്തതിനാല്‍ കഴുതകള്‍ വലിയ സഹായമായിരുന്നു, പ്രത്യേകിച്ച് ബ്രിട്ടീഷ് സൈന്യത്തിന്: അങ്ങിനെ ബ്രിട്ടീഷുകാര്‍ക്ക് കഴുതപ്പട്ടാളങ്ങളെ ഉണ്ടാക്കിയെടുക്കേണ്ടി വന്നതിനെക്കുറിച്ച് പുസ്തകം വിശദമായി പറയുന്നു.


കഴുതപ്പട്ടാള വിശദീകരണത്തിനിടെ ഗ്രന്ഥകാരന്‍ ഇങ്ങിനെ എഴുതുന്നു: കഴുതകള്‍ ആര്‍ക്കൈവല്‍ രേഖകളില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരവസരം സമര നേതാക്കളിലൊരാളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പിടിക്കപ്പെടുന്നതിന്റെ തൊട്ടുമുന്‍പ് അരീക്കോട് വെച്ചു നടന്ന ഒരു ആക്രമണത്തെക്കുറിച്ചുള്ള വിവരണങ്ങളിലാണ്- 1921 ഡിസംബര്‍ മൂന്നിന് മലപ്പുറത്ത് തമ്പടിച്ചിരുന്ന മലബാര്‍ ഫോഴ്‌സിന്റെ ഇന്റലിജന്‍സ് വിഭാഗം തലവന്‍ മേജര്‍ ഇ.ആര്‍.വ്യാറ്റ് എഴുതിയ രഹസ്യ റിപ്പോര്‍ട്ടില്‍. അരീക്കോട് പുഴക്കടവില്‍ വെച്ച് വെള്ളമെടുക്കുന്ന സമയത്ത് 1/39ാം നമ്പര്‍ ട്രാന്‍സ്‌പോര്‍ട്ട് മ്യൂള്‍സിനെതിരെ (കോവര്‍ കഴുതുകള്‍ക്കു നേരെ) പുഴക്കരെ നിന്ന് കലാപകാരികള്‍ വെടിയുതിര്‍ത്തു. ഈ രഹസ്യ റിപ്പോര്‍ട്ടിനു തൊട്ടു ശേഷം ഫയലില്‍ പറയുന്നത് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ 21 അനുയായികള്‍ സഹിതം പിടികൂടിയെന്ന വാര്‍ത്തയാണ്- ഇത്തരത്തില്‍ മലബാര്‍ സമരങ്ങളെ അവതരിപ്പിക്കുകയാണ് മഹ്‌മൂദ് കൂരിയ ചെയ്യുന്നത്. മൃഗകലാപങ്ങള്‍ എങ്ങിനെ മനുഷ്യ കലാപവുമായി ബന്ധപ്പെടുന്നു എന്ന് അദ്ദേഹം ഇത്തരമൊരു അന്വേഷണ രീതിയെ മുന്‍നിര്‍ത്തി പഠിക്കാനും വിശദീകരിക്കാനും അവതരിപ്പിക്കാനും ശ്രമിക്കുന്നു. ഇത്തരമൊരു രീതി മലബാര്‍ സമര ചരിത്ര പഠനത്തില്‍ മറ്റാരും അവംലബിച്ചിട്ടില്ല. മലബാര്‍ കലാപ സമയത്ത് ബ്രിട്ടീഷുകാര്‍ നിരവധി കോവര്‍ കഴുതകളെ ഇന്ത്യയിലേക്കു കൊണ്ടു വന്നത് പലപ്പോഴും ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളില്‍ നിന്നായിരുന്നുവെന്നും പുസ്തകത്തില്‍ കാണാം. എന്നുമാത്രമല്ല, കലാപം അടിച്ചമര്‍ത്തപ്പെട്ടതോടെ കഴുതകളെ കൊണ്ടു വന്ന സ്ഥലങ്ങളിലേക്കു തന്നെ തിരിച്ചയച്ചതായും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു.
' ആന നയിച്ച കലാപങ്ങള്‍' എന്ന അധ്യായം നിരവധിയായ മലബാര്‍ സമര സന്ദര്‍ഭങ്ങളിലേക്ക് പുതിയ രീതിയില്‍ വെളിച്ചം വീശുന്നു. ആനയുടമായിരുന്ന ഒരു ഹാജിയാര്‍ കലാപത്തോട് മുഖം തിരിച്ചു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ പാപ്പാന്‍മാരെല്ലാം കലാപത്തിന്റെ ഭാഗമായിത്തീരുന്നു എന്നതാണ് ഈ അധ്യായത്തിലുള്ള ഒരു മുഹൂര്‍ത്തം. ആന എന്ന ജന്തുവും പാപ്പാന്‍ എന്ന മനുഷ്യനും കലാപത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത് എങ്ങിനെയായിരുന്നു? ഗ്രന്ഥകാരന്‍ അത് ഇങ്ങിനെ വിശദമാക്കുന്നു: ആനയുടെ പാപ്പാന്‍മാരും ആനകളുടെ അത്ര തന്നെ പ്രാധാന്യമര്‍ഹിക്കുന്നവരാണ്, 1849ലെ മഞ്ചേരി കലാപത്തില്‍ കലാപകാരികള്‍ അങ്ങാടിപ്പുറം ക്ഷേത്രത്തില്‍ താവളമടിച്ചപ്പോള്‍ പ്രദേശത്തു നിന്ന് അവരുമായി സംവദിച്ച ഏക വ്യക്തിയെന്ന അവകാശവാദവുമായി മുന്നോട്ടു വന്നത് ഒരു ആനപാപ്പാനാണ്: മറ്റൊരു വിവരം പുസ്തകത്തില്‍ ഇങ്ങിനെ വായിക്കാം: കലാപസമയങ്ങളില്‍ നാട്ടാനകളും പാപ്പാന്‍മാരും വലിയ പ്രയാസങ്ങളില്ലാതെ മലബാറിലങ്ങോളമിങ്ങോളം സഞ്ചരിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. കാരണം പല നാടുകളിലും റോഡുകളിലും കലാപകാരികളുടെ ആധിപത്യമോ സാന്നിധ്യമോ ഇല്ലെന്ന് സര്‍ക്കാരിനറിയാന്‍ കഴിഞ്ഞത് പാപ്പാന്‍മാരില്‍ നിന്നായിരുന്നു: ഇങ്ങിനെ ആനകളും പാപ്പാന്‍മാരും കലാപത്തിന്റെ ഭാഗമാകുന്നതും ശത്രുപക്ഷത്താകുന്നതുമായ നിരവധി സന്ദര്‍ഭങ്ങള്‍ ഈ അധ്യായത്തില്‍ നമുക്ക് വായിക്കാന്‍ കഴിയുന്നു. ആനത്തര്‍ക്കത്താലുണ്ടായ ഒരു കലാപത്തെക്കുറിച്ചും ഇവിടെ പരാമര്‍ശമുണ്ട്. വനപ്രദേശത്ത് കണ്ടപ്പുണ്ണി നായരുടെ സ്ഥലത്തെ വാരിക്കുഴിയില്‍ ഒരു ആന വീഴുന്നു. ആന തനിക്കവകാശപ്പെട്ടതാണെന്ന് പറഞ്ഞ് കുറുങ്ങോത്ത് അബ്ദുറഹിമാന്‍ എന്നയാള്‍ രംഗത്തു വരുന്നു. ഇതോടെ ജനങ്ങള്‍ രണ്ടു ചേരിയിലാകുന്നു. അവിടെ ആന നയിച്ചത് എന്നു തന്നെ പറയാവുന്ന തരത്തിലുള്ള കലാപ അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ മലബാര്‍ സമര കാലത്തെ ചരിത്രത്തിന് നിരവധിയായ വഴികള്‍ മഹ്‌മൂദ് കൂരിയ നമുക്ക് മുന്നില്‍ തുറന്നു വെക്കുന്നു. കലാപത്തെക്കുറിച്ചുള്ള മാപ്പിളപ്പാട്ടുകളില്‍ ആന എന്ന രൂപകം പലപ്പോഴായി കടന്നു വരുന്നുമുണ്ടെന്നും ഗ്രന്ഥകാരന്‍ ചൂ്ണ്ടിക്കാണിക്കുന്നു.
'കുതിരകളുടെ പടകള്‍' എന്ന അധ്യായത്തിലെ ചില നിരീക്ഷണങ്ങള്‍ ഇവയാണ്. മമ്പുറം ഫള്ല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയാല്‍ മാപ്പിളമാര്‍ രംഗത്തു വരുമെന്ന് അവരെ നേരിടാന്‍ പട്ടാളം മതിയാകില്ലെന്നും അതിന് കുതിരപ്പടയുടെ ആവശ്യമുണ്ടെന്നും മൈസൂരില്‍ നിന്ന് സില്ലിദാര്‍ കുതിരപ്പടയെ ഇറക്കണമെന്നും മലബാര്‍ കലക്ടര്‍ എച്ച്.വി കനോലി റിപ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ നാടുകടത്തല്‍ മമ്പുറം തങ്ങള്‍ ശാന്തമായി നേരിട്ടു. തടിച്ചുകൂടിയ എണ്ണായിരത്തോളം മാപ്പിളമാരോട് സമാധാനമായി പിരിഞ്ഞു പോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ജനക്കൂട്ടം അതനുസരിച്ചു. മക്കയിലെ തീര്‍ഥാടനം കഴിഞ്ഞ് മമ്പുറത്തേക്കു തന്നെ തിരിച്ചു വരാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു തങ്ങള്‍. പക്ഷെ ആ യാത്ര എന്നേക്കുമായുള്ള നാടുകടത്തലായി മാറി. ഈ വഞ്ചന തിരിച്ചറിഞ്ഞ് മാപ്പിളമാര്‍ കനോലിയെ സന്ധ്യാസമയത്ത് ബംഗ്ലാവില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.


കുതിര മോഷണങ്ങളെക്കുറിച്ചും ഈ അധ്യായത്തില്‍ പരാമര്‍ശങ്ങളുണ്ട്. മലപ്പുറത്തെ കാളികാവിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന പുല്ലങ്കോട് റബ്ബര്‍ കമ്പനിയുടെ മാനേജര്‍ ഐറിഷുകാരനായ സ്റ്റാലിന്‍ പാട്രിക് ഈറ്റന്റെ കുതിരകളെ കാണാതായത് സംബന്ധിച്ച് അന്വേഷണങ്ങള്‍ നടക്കുന്നു. മഞ്ചേരി അത്തോയി ഗുരിക്കള്‍, ചെമ്പ്രശ്ശേരി തങ്ങള്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ പോലീസിന് നല്‍കുന്ന മൊഴികളില്‍ കാണാതായ കുതിരകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. നേരത്തെ പറഞ്ഞതു പോലെ കുതിരകളും മനുഷ്യരും പലപ്പോഴായി കലാപത്തിന് അനുകൂലമായും പ്രതികൂലമായും രംഗത്തെത്തിയിരുന്നു. കലാപവുമായി ബന്ധപ്പെട്ട മാപ്പിളപ്പാട്ടുകളില്‍ കുതിരകള്‍ വിമോചക രൂപകമായി കടന്നു വരുന്നതായും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു. 'കാലിക്കുളമ്പടികള്‍' എന്ന അധ്യായം കാലികളുടെ മലബാര്‍ സമരകാലത്തെ ജീവിതത്തിലേക്കും കലാപത്തില്‍ അവയുടെ പങ്കും പരാമര്‍ശിക്കുന്നു. കലാപകാരികള്‍ പലപ്പോഴും കാളവണ്ടികളാണല്ലോ പ്രധാനമായും അക്കാലത്തുപയോഗിച്ചിരുന്നത്.


'നായസമരങ്ങള്‍' എന്ന അധ്യായത്തില്‍ ഈറ്റണ്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് പറയുന്നു. കലാപം ഭയന്ന് സുരക്ഷിതമായ സ്ഥാനം തേടി ഈറ്റണ്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. മൂന്നു വളര്‍ത്തു നായ്ക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വേലക്കാരനായ ചൊക്രയും കൂടെയുണ്ട്. നായ്ക്കള്‍ എന്തോ കണ്ട് കുരക്കുന്നു. അപകടം മണത്ത ചൊക്ര മരത്തില്‍ കയറുന്നു. ഈറ്റണ്‍ കലാപാരികളാല്‍ കൊല്ലപ്പെടുന്നത് മരത്തിന് മുകളില്‍ നിന്നും ചൊക്രക്ക് കാണേണ്ടി വരുന്നു. ഈ സംഭവത്തെക്കുറിച്ച് മദ്രാസ് മെയിലില്‍ വന്ന വാര്‍ത്ത ഇങ്ങിനെ: എല്ലാം മംഗളമായി നടന്നേനെ,നായകള്‍ എന്തോ കണ്ട് കുരച്ചില്ലായിരുന്നെങ്കില്‍:
മലബാര്‍ സമരത്തിലെ ഏറ്റവും പ്രധാന സന്ദര്‍ഭങ്ങളിലൊന്നായ പൂക്കോട്ടൂര്‍ യുദ്ധം നടക്കുമ്പോള്‍ പോലീസ് എസ്.പി കുപ്രസിദ്ധനായ ഹിച്ച്‌കോക്ക് എന്തു ചെയ്യുകയായിരുന്നു? നായയുടെ കടിയേറ്റ് കൂനൂരില്‍ ചികില്‍സയിലായിരുന്നു. അല്‍പ്പദിവസത്തേക്കാണെങ്കിലും കലാപത്തിന്റെ മൂര്‍ധന്യതയില്‍ ഹിച്ച്‌കോക്കിനെ തളച്ചത് ഒരു നായയായിരുന്നു! സമരക്കാരെ നായകളോടുപമിച്ച, ആ ജീവിയെ തെറിപ്പദമായി വികസിപ്പിച്ച രീതിയും ബ്രിട്ടീഷുകാര്‍ക്കിടയിലുണ്ടായിരുന്നു. കലാപകാരികളെ പേപ്പട്ടികളോടാണ് ഉപമിച്ചിരുന്നതെന്ന് പുസ്തകം പറയുന്നു. മാപ്പിളമാരും ഇത്തരം തെറികള്‍ ഉപയോഗിച്ചിരുന്നു, ഒറ്റുകാരെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍.


'പൂച്ചവധം മുതല്‍ എലിപ്പട വരെ' എന്ന പുസ്തകത്തിന്റെ അവസാന അധ്യായം സാഹിത്യകൃതികളെ എങ്ങിനെയാണ് ഒരു ചരിത്രകാരന്‍ ഉപയോഗിക്കേണ്ടത് എന്നതിന് ഉത്തമ ഉദാഹരണമാണ്. മോയിന്‍കുട്ടി വൈദ്യരുടേതെന്ന് കരുതപ്പെടുന്ന എലിപ്പടയെക്കുറിച്ചുള്ള ഈ അധ്യായത്തിലെ നിരീക്ഷണം ഇങ്ങിനെയാണ്: ബ്രിട്ടീഷുകാരും മലയാളികളും നടത്തുന്ന യുദ്ധങ്ങളുടെ നേര്‍പ്പതിപ്പായി പൂച്ചകളും എലികളും തമ്മിലുള്ള ഈ പോരുകള്‍ വായിക്കാം. സൂക്ഷ്മമായി പരിശോധിച്ചാല്‍, ബ്രിട്ടീഷുകാരും തദ്ദേശീയരും തമ്മില്‍ അന്ന് നടന്നു കൊണ്ടിരുന്ന പോരാട്ടങ്ങളുടെ മൃഗാത്മകമായ പരാവര്‍ത്തനമായി എലിപ്പടയെ മനസ്സിലാക്കാം:


പുസ്തകത്തിന്റെ അവസാന താളുകളില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നു: മലബാര്‍ സമരങ്ങളുടെ കാലത്ത് മലപ്പുറത്തേക്ക് കഴുതകളെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട ഒരു രേഖ ഡല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്നും, അവിടെ ഒരു ആനപ്പന്തി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെ ഒരു ഫയല്‍ കോഴിക്കോട് റീജ്യണല്‍ ആര്‍ക്കൈവ്‌സില്‍ നിന്നും ലഭിച്ചതാണ് ഈ പുസ്തകത്തിന്റെ ആദ്യ പ്രചോദനം: പൂച്ചവധം മുതല്‍ എലിപ്പടവരെ എന്ന അധ്യായം രൂപപ്പെട്ടതിനെക്കുറിച്ച് കൂരിയ എഴുതുന്നു: നെതര്‍ലന്‍ഡ്‌സിലെ തണുത്തുറഞ്ഞ രാവുകളിലൊന്നില്‍ അലമാരയിലുണ്ടായിരുന്ന മോയിന്‍കുട്ടി വൈദ്യരുടെ രചനകള്‍ വെറുതെയെടുത്തു വായിക്കാന്‍ തുടങ്ങിയപ്പോള്‍ രൂപപ്പെട്ടതാണ്: ഈ അസാധരണ ചരിത്രപുസ്തകം എഴുതാനായി മഹ്‌മൂദ് കൂരിയ എന്ന ചരിത്രകാരന്‍ ഏതെല്ലാം വഴികളില്‍ അന്വേഷണങ്ങള്‍ നടത്തി എന്നതിന് പുസ്തകത്തിലെ അടിക്കുറിപ്പുകളും ഗ്രന്ഥസൂചികയും തന്നെ സാക്ഷി. ചരിത്രവിദ്യാര്‍ഥികള്‍ക്കും പൊതുസമൂഹത്തിനും ഒരേ പോലെ വായിക്കാന്‍ കഴിയുന്ന പുസ്തകം കൂടിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago