യുവതിയുടെ ആത്മഹത്യ: ഒളിവിലായിരുന്ന ഭര്‍ത്താവ് ഒന്നര വര്‍ഷത്തിനു ശേഷം പിടിയില്‍
നെയ്യാറ്റിന്‍കര: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് ഒന്നര വര്‍ഷത്തിനു ശേഷം പിടിയില്‍. അമരവിള താന്നിമൂട് ഷിബുമന്‍സിലില്‍ ഷിബു (30)വാണ് പിടിയിലായത്. പാറശാല ആറയൂര്‍ പെന്‍വിള സ്വദേശിനിയായ രേവതിയെ (26) പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം മതം മാറ്റുകയും പിന്നീട് നിരന്തരം പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടയില്‍ മറ്റു സ്ത്രീകളുമായും ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഇത് എതിര്‍ത്തതിനും യുവതിയെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീടു വിട്ട് മാതാപിതാക്കളുടെ വീട്ടിലെത്തിയ യുവതി ആത്മഹത്യകുറുപ്പ് തയാറാക്കി വെച്ച ശേഷം തൂങ്ങി മരിച്ചത്.
തുടര്‍ന്ന് ഒളിവില്‍ പോയ ഷിബുവിനെ കഴിഞ്ഞദിവസം കാട്ടാക്കടയ്ക്ക് സമീപം കണ്ടലയില്‍ മറ്റൊരു സ്ത്രീയുമായി താമസിക്കുന്നതിനിടയിലാണ് പൊലിസ് പിടികൂടിയത്.
തിരുവനന്തപുരം റൂറല്‍ എസ്.പി.ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുല്‍ഫിക്കര്‍ , ഷാഡോ പൊലീസുകാരായ പ്രവീണ്‍ ആനന്ദ് , ഹരികുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."