HOME
DETAILS

തലസ്ഥാന ജില്ലയിലെ ആറ് ലൈബ്രറികള്‍ ഇന്ന് സ്മാര്‍ട്ടാകും

  
backup
August 27 2016 | 18:08 PM

%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%b1%e0%b5%8d-%e0%b4%b2%e0%b5%88


തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ രണ്ടാംഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഇതോടെ ജില്ലയിലെ ആറ് ലൈബ്രറികള്‍ സ്മാര്‍ട്ടാകും. ഇന്ന് വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഡിജിറ്റല്‍ ലൗബ്രറി പദ്ധതി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ പി.സദാശിവം അധ്യക്ഷനാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും.
സെന്‍ട്രല്‍ ലൈബ്രറി ഉള്‍പ്പെടെ ആറു വായനാശാലകളാണ് സ്മാര്‍ട്ടാകുന്നത്. ലോകത്തിന്റെ ഏതു കോണില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും വാരികകളും വിരല്‍തുമ്പില്‍ തൊട്ടുവായിക്കാം. ഇതു കൂടാതെ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, തൊഴില്‍, മൃഗ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍, ആനുകൂല്യങ്ങള്‍, മറ്റു വിവരങ്ങള്‍ എന്നിവയും ഗ്രാമ, നഗര, തീരദേശ ഭേദമന്യേ ജനങ്ങളിലെത്തും. പാളയത്തെ പബ്ലിക് ലൈബ്രറി, മണക്കാട് അവിട്ടം തിരുനാള്‍ ലൈബ്രറി, അടിമലത്തുറ സെന്റ് ക്രൈസ്റ്റ് ലൈബ്രറി, ചെങ്കല്‍ച്ചൂള ലൈബ്രറി, പെരിങ്ങമല, പോത്തന്‍കോട് എന്നിവിടങ്ങളിലെ ലൈബ്രറികളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്നത്.
കൂലി, ചുമട്ടു, കര്‍ഷക, മത്സ്യ തൊഴിലാളികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഗ്രാമീണ മേഖലകളിലെ പാവപ്പെട്ടവരെയും തീരദേശവാസികളെയും കംപ്യൂട്ടര്‍, ടാബ് എന്നിവ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായി. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ വോളന്റിയര്‍മാരാണ് ട്രെയിനര്‍മാര്‍. ഇവര്‍ തൊഴിലാളികളെയും സ്ത്രീകളെയും കംപ്യൂട്ടര്‍, ടാബ് എന്നിവ ഉപയോഗിക്കാന്‍ പഠിപ്പിക്കും. സ്മാര്‍ട്ട് ലൈബ്രറികള്‍ വരുന്നതോടെ വീട്ടില്‍ സ്വന്തമായി കംപ്യൂട്ടറോ സ്മാര്‍ട്ട്‌ഫോണോ വേണമെന്നില്ല. പാളയത്തെ പബ്ലിക് ലൈബ്രറിയായിരിക്കും ഇതിന്റെ ആസ്ഥാനം. ഇവിടെ നിന്നായിരിക്കും ഡിജിറ്റല്‍ ലൈബ്രറികള്‍ ഏകോപിപ്പിക്കുന്നതും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും. അതാതു പ്രദേശങ്ങളിലെ ഒരാളെ ഇതിന്റെ കോര്‍ഡിനേറ്റര്‍മാരാക്കും. ഇതിലൂടെ വിവരങ്ങളുടെ ജനാധിപത്യവല്‍ക്കരണമാണ് പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ലക്ഷ്യം.
ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, എം.എല്‍.എമാരായ ഒ.രാജഗോപാല്‍, കെ.മുരളീധരന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം.വിജയകുമാര്‍, പാലോട് രവി എന്നിവര്‍ പങ്കെടുക്കും. പി.എന്‍.പണിക്കര്‍ വികാസ് കേന്ദ്ര വൈസ് ചാന്‍സിലര്‍ എന്‍.ബാലഗോപാല്‍ സ്വാഗതം ആശംസിക്കും. ഇന്റ്യന്‍ പബ്ലിക് ലൈബ്രറി മൂവ്‌മെന്റ് ഉപദേഷ്ടാവ് പ്രൊഫ.ജയരാജന്‍ നന്ദിയും പറയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago