ദുബൈയിൽ ബസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; റൂട്ടുകളിൽ മാറ്റം
ദുബൈയിൽ ബസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; റൂട്ടുകളിൽ മാറ്റം
ദുബൈ: റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബൈയിലെ നിലവിലെ ബസ് റൂട്ടുകളിൽ മാറ്റം വരുത്തി. നിലവിൽ സർവിസ് നടത്തിയിരുന്ന 11എ ബസിനു (റസിഡൻസി ആൻഡ് ഫോറിൻ അഫേഴ്സിന്റെ അൽ അവീർ ബ്രാഞ്ചിൽ നിന്നു ഗോൾഡ് സൂഖിലേക്കു) പകരം 16എ, 16 ബി ബസുകളായിരിക്കും സർവിസ് നടത്തുക. അൽ അവീറിൽ നിന്ന് 16 എ ബസും ഗോൾഡ് സൂഖിൽ നിന്ന് 16ബിയും പുറപ്പെടും.
യാത്രാ സമയം കുറയ്ക്കാനും യാത്രക്കാർക്ക് ലക്ഷ്യ സ്ഥാനങ്ങളിൽ വേഗം എത്തിച്ചേരുന്നതിനുമാണ് ബസുകളുടെ റൂട്ടുകളിൽ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നതെന്ന് ആർടിഎ അറിയിച്ചു. ബസ് നമ്പർ 10, 21, 27, 32സി, 83, 88, 91എ, 95 എന്നീ ബസുകളും എക്സ്28, എക്സ് 92, എക്സ് 94 എന്നിവയും ഇനി മുതൽ മെട്രോ മാക്സ് സ്റ്റോപ് 2ൽ ആണ് സ്റ്റോപ്പ് ഉണ്ടാവുക. സ്റ്റേഷനിൽ നിന്ന് ഇറങ്ങി യാത്രക്കാർക്ക് ഏറ്റവും വേഗത്തിൽ ബസിൽ എത്തുന്നതിനു വേണ്ടിയാണ് മെട്രോ മാക്സ് സ്റ്റോപ് 2 പുതിയ സ്റ്റോപ്പ് ആയി അനുവദിച്ചത്.
മറ്റു ബസുകളിലെ റൂട്ടുകളിലെ മാറ്റം ഇങ്ങനെ
അൽ നഹ്ദയിൽ – വർസാൻ 3: ബസ് നമ്പർ 20എ, 20ബി (നിലവിലെ 20നു പകരം). സിലിക്കൺ ഒയാസിസ് ഹൈ ബേ – ഇത്തിസലാത്ത് ബസ് സ്റ്റേഷൻ 36 എ, 36 ബി (367 മാറ്റി). ഓൺപാസിവ് മെട്രോ സ്റ്റേഷനിൽ നിന്നു സർവീസ് നടത്തിയ 21ാം നമ്പർ ബസ് നിർത്തി. റൂട്ട് 24 ദുബൈ ഫെസ്റ്റിവൽ സിറ്റിവരെയാക്കി. റൂട്ട് 53 ഇന്റർനാഷനൽ സിറ്റി ബസ് സ്റ്റേഷൻ വരെ നീട്ടി. റൂട്ട് എഫ്17 ഓൺപാസിവ് മെട്രോ സ്റ്റേഷനിൽ നിന്നു പുറപ്പെടും. റൂട്ട് എഫ്19എ, എഫ്19ബി ബിസിനസ് ബേ മെട്രോ ബസ് സ്റ്റേഷൻ സൗത്ത് 2 വഴി കടന്നു പോകും. എച്ച്04 ഹത്താ സൂഖ് വഴി തിരിച്ചുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."