സഭാതര്‍ക്കം: കോടതി ഉത്തരവുകള്‍ അടിയന്തരമായി നടപ്പാക്കണം; സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
കൊച്ചി: ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാ കേസുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കോടതി ഉത്തരവുകള്‍ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമെന്ന ഒഴികഴിവുകള്‍ പാടില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
കോടതി ഉത്തരവിട്ടാല്‍ അത് നടപ്പാക്കണ്ട സംവിധാനം സര്‍ക്കാരിനുണ്ട്. എന്നാല്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നവും അക്രമവും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പറയുന്നു . എല്ലാ സംവിധാനങ്ങളും ഉള്ള സര്‍ക്കാരിന്റെ ഈ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു.
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭ ഭിന്നത രൂക്ഷമാണ്. ഈ മാസം 29 നകം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കേസുകളില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓര്‍ത്തഡോക്‌സ് പള്ളികമ്മിറ്റികള്‍ നല്‍കിയ ഹരജിയിലാണ് കോടതി പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്.
അതേസമയം പള്ളിതര്‍ക്ക പ്രശ്‌നത്തില്‍ സുപ്രിംകോടതി വിധി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."