ഭീകരര്‍ പൊലിസുകാരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ ഭീകരര്‍ പൊലിസുകാരനെ വെടിവച്ചുകൊന്നു. ജമ്മുകശ്മിരിലെ പുല്‍വാമയിലാണ് സംഭവം. ഖുര്‍ഷീദ് അഹമ്മദ് ഖാനിയെയാണ് ഭീകരര്‍ വധിച്ചത്. കോയില്‍ ഗ്രാമത്തില്‍ നിന്നും തന്റെ ജോലി സ്ഥലത്തേക്കു പോകവെയാണ് ആക്രമണം. പൊലിസുകാരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലിസ് വാഹന വ്യൂഹത്തിനു നേരെ കഴിഞ്ഞദിവസം പുല്‍വാമയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ചു പൊലിസുകാര്‍ക്കു പരുക്കേറ്റിരുന്നു. അതിനിടെ കശ്മിരില്‍ പ്രതിഷേധക്കാരും സൈന്യവും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞദിവസം സൈന്യത്തെ കല്ലെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ ഒരാണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.
ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളില്‍ രണ്ട് പൊലിസുകാര്‍ ഉള്‍പ്പെടെ 70 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അതിനിടെ കശ്മിര്‍ വിഘടനവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. നിബന്ധനകള്‍ ലംഘിച്ച് പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ തുനിഞ്ഞതിനാണിത്. ഇയാളെ 10 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."