വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
വണ്ടിപ്പെരിയാര്‍ : വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡനത്തിനു ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു.65 സാക്ഷികളും 250 പേരുടെ മൊഴിയും അടങ്ങിയ മുന്നൂറോളം പേജുള്ള കുറ്റപത്രം തൊടുപുഴ പോക്‌സോ കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിലാണ് പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 30നാണ് കുട്ടിയെ ലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതോടെ അന്വേഷണം അയല്‍വാസികളിലേക്ക് നീങ്ങി. തുടര്‍ന്ന് നിരവധിപേരെ ചോദ്യം ചെയ്തു. ഒടുവില്‍ പരസ്പര വിരുദ്ധമായി മൊഴി നല്‍കിയ അര്‍ജുനിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു.
കൊല്ലപ്പെട്ട ദിവസം ആറ് വയസുകാരിയെ കണ്ടിട്ടില്ലെന്നായിരുന്നു അര്‍ജുന്റെ ആദ്യ മൊഴി. എന്നാല്‍ അര്‍ജുന്‍ അന്ന് ഉച്ചയ്ക്ക് കുട്ടിയെ മടിയിലിരുത്തി കളിപ്പിക്കുന്നത് കണ്ടവരുണ്ടായിരുന്നു. സംഭവ ദിവസം ഉച്ചകഴിഞ്ഞ് പ്രതിയും മൂന്ന് സുഹൃത്തുക്കളും സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ പോയിരുന്നു. അല്‍പം കഴിഞ്ഞ് അര്‍ജുനെ കാണാതായി. ഇതും സംശയത്തിനിടയാക്കി. തുടര്‍ന്ന് ജൂലൈ നാലിന് അര്‍ജുനെ അറസ്റ്റ് ചെയ്തതു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ അര്‍ജുന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."