പിടിച്ചു നില്‍ക്കാനാകാതെ ബി.ജെ.പി; ആന്ധ്രയില്‍ ജഗന്‍മോഹന്‍ തരംഗം; തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്
ഹൈദരാബാദ്: ആന്ധ്രപ്രദേശ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ്.അവസാന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍, മണ്ഡല്‍ പരിഷദ് ടെറിട്ടോറിയല്‍ നിയോജകമണ്ഡലങ്ങളില്‍ 90 ശതമാനവും ജില്ലാപരിഷത്ത് ടെറിട്ടോറിയല്‍ മണ്ഡലങ്ങളില്‍ 99 ശതമാനവും പാര്‍ട്ടി വിജയം നേടി.
553 ജില്ലാ കൗണ്‍സില്‍ സീറ്റുകളില്‍ സീറ്റില്‍ 547 സീറ്റും നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ് ശക്തി പ്രകടിപ്പിച്ചപ്പോള്‍ മണ്ഡല്‍ പരിഷത്തിലെ 8,083 സീറ്റല്‍ 7,283 സീറ്റാണ് ജഗ്മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കരസ്ഥമാക്കിയത്.
ഏപ്രില്‍ എട്ടിനാണ് ആന്ധ്രപ്രദേശ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ പത്തിന് തന്നെ ഫലപ്രഖ്യാപനം നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബിജെപി, തെലുങ്കുദേശം തുടങ്ങിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെതിരെ ആന്ധ്ര ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാതൃകാപെരുമാറ്റചട്ടം പരിഗണക്കെടുത്തിട്ടില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വോട്ടെണ്ണലുമായി മുന്നോട്ടുപോകാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."