HOME
DETAILS

1,104.45 മീറ്റര്‍ നീളമുള്ള ഖുര്‍ആന്‍; ജസീം എഴുതിച്ചേര്‍ക്കുന്നത് ഗിന്നസ് റെക്കോര്‍ഡ്

  
backup
December 17 2022 | 15:12 PM

caligraphy-quran-art-record-guinnes-jaseem32165

കോഴിക്കോട്: ജര്‍മ്മന്‍ നിര്‍മ്മിത സിഗ് കാലിഗ്രാഫി പേന ഉപയോഗിച്ച് ഗിന്നസ് റെക്കോര്‍ഡെന്ന നേട്ടം കൈവരിക്കാനൊരുങ്ങി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ഒന്നാം വര്‍ഷ ഉപരി പഠന വിദ്യാര്‍ഥിയായ മുഹമ്മദ് ജസീം.

സ്‌കൂള്‍ പഠനത്തിന് ശേഷം നീണ്ട 12 വര്‍ഷത്തെ ദര്‍സ് പഠനകാലം മുതലാണ് കാലിഗ്രഫി മേഖല പരിചയപ്പെടുന്നതും അതിന്റെ നിയമങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നത.് കോഴിക്കോട് കോതി ബീച്ചിലാണ് ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലക്ഷ്യമാക്കി ജസീം ഖുര്‍ആന്‍ കയ്യെഴുത്ത് പ്രദര്‍ശനം നടത്തുത്.

ലോകത്തെ ഏറ്റവും നീളമേറിയ ഖുര്‍ആന്‍ കാലിഗ്രഫി തയാറാക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് കടക്കാനിരിക്കുകയാണ് ഈ 22 കാരന്‍. നിരവധിയാളുകളാണ് പ്രദര്‍ശന സ്ഥലത്തേക്ക് എത്തുന്നത്. 990 ഐവറി കാര്‍ഡുകളില്‍ നസ്ഖ് കാലിഗ്രാഫിക് ലിപിയില്‍ ജര്‍മ്മന്‍ നിര്‍മ്മിത സിഗ് കാലിഗ്രാഫി പേന ഉപയോഗിച്ച് പൂര്‍ണമായി കറുപ്പ് നിറത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ എഴുതിയിരിക്കുന്നത്. 1,104.45 മീറ്റര്‍ നീളമുള്ള ഖുര്‍ആന്‍, 2020 ആഗസ്റ്റ് 22(മുഹറം 10 )നാണ് കാലിഗ്രഫിയില്‍ എഴുതിത്തുടങ്ങിയത്. രണ്ടുവര്‍ഷത്തോളമെടുത്ത് തയ്യാറാക്കിയ ഇതിന് ഏകദേശം 1,700,00 രൂപ ചിലവ് വന്നിട്ടുള്ളത്.

എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാല്‍ 75 സെന്റീമീറ്റര്‍ ഉയരവും 34 സെന്റീമീറ്റര്‍ വീതിയും 118.300 കിലോഗ്രാം ഭാരവുമാണുള്ളത്. ഈ ഖുര്‍ആനില്‍ ആകെ 3,25384 അറബി അക്ഷരങ്ങളും 7,7437 അറബി വാക്കുകളും 1,14 അധ്യായങ്ങളും 6,348 ആയത്തുകളും ഉണ്ട്. ആകെ 30 ജുസ്ഉകളില്‍ ഒരു ജുസ്അ് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 6,575 പേജുകളാണ് വേണ്ടി വന്നത്. എല്ലാ പേജിലും ശരാശരി വരികള്‍ എഴുതി തീര്‍ക്കാന്‍ ഏകദേശം 45 മിനുറ്റാണ് ആവശ്യമായി വന്നത്. ആദ്യ മൂന്ന് പേജുകള്‍ ഇസ്ലാമിക് ആര്‍ട്ട് ശൈലിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്.

ഖുര്‍ആനിന്റെ മുഴുവന്‍ സൂക്ഷ്മപരിശോധനയും സ്ഥിരീകരണവും നടത്തിയിരിക്കുന്നത് അല്‍ ഹാഫിള് മുജവ്വിദ് ഇബ്രാഹീം ഫൈസി പുറത്തൂര്‍, അല്‍ഹാഫിസ് മുജവ്വിദ് ഇസ്ഹാഖ് ഫൈസി കൊളമ്പലം എന്നിവരാണ്. ഖുര്‍ആന്‍ സൂക്ഷിക്കാന്‍ പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന കവര്‍ ബോക്‌സ് സ്വീറ്റേനിയ മഹാഗണി മരം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതില്‍ 'ഖുര്‍ആന്‍ കരീം' എന്ന വാചകവും മറ്റു ചില കാലിഗ്രഫിയും കൊത്തി വെച്ചിട്ടുണ്ട്.

കോതി ബീച്ചില്‍ നടന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, മന്ത്രി. അഹമ്മദ് ദേവര്‍കോവില്‍, പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുല്‍ വഹാബ് എം.പി, ഹംസ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, മുസ്തഫ ഫൈസി മുടിക്കോട്, സുലൈമാന്‍ ഫൈസി ചുങ്കത്തല, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അബ്ദുല്ലത്തീഫ് ഫൈസി, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹാശിറലി ശിഹാബ് തങ്ങള്‍, മുജ്തബ ഫൈസി, ഹാഫിള് സല്‍മാന്‍ ഫൈസി,സത്താര്‍ പന്തല്ലൂര്‍, തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഓള്‍ ഗിന്നസ് റെക്കോഡ് ഹോള്‍ഡേഴ്‌സ് കേരള (ആഗ്രഹ്) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍, സെക്രട്ടറി ഡോ.ഗിന്നസ് സുനില്‍ ജോസഫ് എന്നിവര്‍ കാലിഗ്രഫി നിരീക്ഷണത്തിനെത്തിയിരുന്നു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് മാട്ടുമ്മല്‍ മുഹ്‌യുദ്ദീന്‍, ആസിയ ദമ്പതികളുടെ നാലാമത്തെ മകനാണ് മുഹമ്മദ് ജസീം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago