ഏറ്റവും വലിയ വര്‍ഗീയവാദി എ വിജയരാഘവന്‍; മറുപടിയുമായി കെ സുധാകരന്‍
ഏറ്റവും വലിയ വര്‍ഗീയവാദി എ വിജയരാഘവന്‍; മറുപടിയുമായി കെ സുധാകരന്‍തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വിജയരാഘവന്‍ വര്‍ഗീയ വിഷം ചുരത്തുന്ന ഏറ്റവും വലിയ വര്‍ഗീയവാദിയാണ്. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
ഇന്നൊരു ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത് കെ.പി.സി.സിയുടെ ഇടപെടലിന്റെ ഫലമാണെന്നും മതസൗഹാര്‍ദ യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ മതമേലധ്യക്ഷന്‍മാരും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തേക്കാള്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് പാടെ വിസ്മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെയൊരു ചര്‍ച്ചയും ആവശ്യമില്ല, വിഷയങ്ങളെല്ലാം തീര്‍ന്നിരിക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. അദ്ദേഹം ആരെ കണ്ടു? ഇതില്‍ പ്രതിഷേധമുള്ള ഒരു വലിയ സമൂഹത്തെ അദ്ദേഹം തിരിഞ്ഞുനോക്കിയോ? എല്ലാ വിഭാഗത്തിലും അഭിപ്രായവ്യത്യാസമുണ്ട്. ചര്‍ച്ച നടത്തി ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റി കേരള സമൂഹത്തിന്റെ മനസില്‍ മതേതരത്വം പകര്‍ത്തേണ്ടുന്ന സ്ഥാനത്താണ് ഒരു മന്ത്രി വന്ന് കേവലമൊരു പ്രസ്താവന ഇറക്കിയതെന്നും സുധാകരന്‍ പറഞ്ഞു.
മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും കഴിഞ്ഞ ദിവസം മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു. വര്‍ഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നായിരുന്നു വിജയരാഘവന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."