HOME
DETAILS
MAL
സ്കോര്‍പീന്‍: രഹസ്യവിവരങ്ങളടങ്ങിയ ഡിസ്ക് കൈമാറും
backup
August 27 2016 | 18:08 PM
ന്യൂഡല്‍ഹി: ഇന്ത്യ- ഫ്രാന്‍സ് സംയുക്ത സംരംഭമായ സ്കോര്‍പീന്‍ അന്തര്‍വാഹിനിയുടെ സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടയാള്‍ അതിന്റെ ഡിസ്ക് നാളെ ആസ്ത്രേലിയന്‍ സര്‍ക്കാരിന് കൈമാറും. വിവരങ്ങള്‍ ചോര്‍ത്തിയ ആളെ നേരത്തേതന്നെ ആസ്ത്രേലിയയിലെ സര്‍ക്കാരിന് അറിയാമെന്ന് ദ ആസ്ത്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആസ്ത്രേലിയയും ഫ്രാന്‍സുമായി ചേര്‍ന്ന് 50 ബില്യണ്‍ ഡോളറിന്റെ മുങ്ങിക്കപ്പല്‍ നിര്‍മാണത്തിന് ആലോചിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഇപ്പോഴുണ്ടായ അവസ്ഥ ആസ്ത്രേലിയക്ക് വരരുതെന്ന് അവിടുത്തെ സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ രഹസ്യവിവരം ചോര്‍ത്തലിലേക്ക് നയിച്ചതെന്നും പത്രറിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."