പങ്കാളിയെ വെട്ടികൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പങ്കാളിയെ വെട്ടികൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. പൂജപ്പുര ജില്ല ജയിലിലാണ് പ്രതി രാജേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു.
പങ്കാളി സിന്ധുവിനെ വ്യാഴാഴ്ചയാണ് രാജേഷ് നടുറോഡിലിട്ട് വെട്ടികൊന്നത്. രാജേഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെയാണ് മരണം.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് പേരൂര്‍ക്കട വഴയിലക്ക് സമീപത്ത് സിന്ധുവിന്റെ പങ്കാളിയും പത്തനംതിട്ട സ്വദേശിയുമായ പാലോട് നന്ദിയോട് വാടകക്ക് താമസിക്കുന്ന രാജേഷ് (46) വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതി രാജേഷും കൊല്ലപ്പെട്ട സിന്ധുവും 12 വര്‍ഷമായി ഒന്നിച്ചു താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവര്‍ തമ്മില്‍ അസ്വാരസ്യമുണ്ടായിരുന്നു. ഈ പ്രശ്നം കാരണം സിന്ധു തന്നെ വിട്ടുപോകുമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഒരു ഹോം നഴ്സിംഗ് സ്ഥാപനത്തില്‍ സിന്ധു ജോലിക്ക് പ്രവേശിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. സ്കൂട്ടറിലെത്തിയ രാജേഷ് സിന്ധുവിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പത്തിലധികം വെട്ടുകള്‍ സിന്ധുവിന്റെ ദേഹത്തുണ്ടായിരുന്നു.
ആശുപത്രിയിലേക്ക് എത്തുന്നതിനു മുന്‍പെ മരണം സംഭവിച്ചിരുന്നു. കിളിമാനൂരില്‍ ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു നന്തിയോട് സ്വദേശിയാണ്. ഏറെ നാളുകളായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു സിന്ധു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."