കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റല്‍ കാരുണ്യ ഹൃദയാലയ 'ഹൃദയ സംഗമം 2023' സംഘടിപ്പിച്ചു
കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റല്‍ കാരുണ്യ ഹൃദയാലയ 'ഹൃദയ സംഗമം 2023' സംഘടിപ്പിച്ചു
കോഴിക്കോട് : ചെസ്റ്റ് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗമായ കാരുണ്യ ഹൃദയാലയ കാര്‍ഡിയാക് സെന്ററില്‍ നിന്നും ആന്‍ജിയോപ്ലാസ്റ്റി ചികിത്സ ചെയ്തവര്‍ക്കായി കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ച് 'ഹൃദയ സംഗമം' പരിപാടി സംഘടിപ്പിച്ചു. ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ഗിരീഷ് ജി യുടെ അദ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കസബ സബ് ഇന്‍സ്‌പെക്ടര്‍ ഷാജി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ചെസ്റ്റ് ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍ മണോളജിസ്റ്റ് ഡോ. സി.പി റഊഫ് രോഗികള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. സുഹൈല്‍ മുഹമ്മദ് പി.ടി, ആശംസ പ്രസംഗം നടത്തി. ബോധവല്‍ക്കരണ ക്ലാസുകള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും ഡോ. ഗിരീജ് ജി നേതൃത്വം നല്‍കി
കാരുണ്യ ഹൃദയാലയ ഓപ്പറേഷന്‍സ് മാനേജര്‍ സുറൂര്‍ ഒമര്‍, ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് മാനേജര്‍ ഷെബീബ് എന്‍.എസ്, ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് എക്‌സിക്യൂട്ടീവ് മനു ശിവദാസ്, സെന്റര്‍ കോര്‍ഡിനേറ്റര്‍ അനസ് എന്നിവര്‍ പങ്കെടുത്തു.
ഹൃദ്രോഗ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ച് 2 വര്‍ഷത്തിനിടയില്‍ പതിനായിരത്തില്‍പരം രോഗികള്‍ക്ക് ഹൃദയ പരിചരണം ഉറപ്പ് വരുത്തുകയും 800 ല്‍ പരം ആളുകളെ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയിലൂടെ പുതു ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുവാനും കാരുണ്യ ഹൃദയാലയ ഹൃദ്രോഗ വിഭാഗത്തിന് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."