കാലിക്കറ്റ് സര്‍വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരെ എസ്.എഫ്.ഐ രാപ്പകല്‍ സമരം ആരംഭിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എസ്.എഫ്.ഐയുടെ രാപ്പകല്‍ സമരം ആരംഭിച്ചു. അവേക്ക് വാഴ്‌സിറ്റി എന്ന പേരില്‍ ആരംഭിച്ച സമരം ഉന്നയിക്കുന്ന വിഷയങ്ങളില്‍ തീരുമാനമാവുന്നത് വരെ അനിശ്ചിതകാലത്തേക്ക് തുടരാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.
യൂണിവേഴ്സിറ്റി പരീക്ഷാഭവന്റെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഉടന്‍ നടപ്പിലാക്കുക, ടാഗോറിലെയും പരീക്ഷാഭവനുകളിലെയും ഫ്രണ്ട് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, കൊവിഡ് കാല പരീക്ഷകളിലെ കൂട്ടത്തോല്‍വിയുമായി ബന്ധപ്പെട്ട പരാതികള്‍ അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പാക്കുക, റിസേര്‍ച്ച് സെന്ററുകളിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ് അനുവദിക്കുക തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സമരം.
വിവിധ കാലങ്ങളായ് സര്‍വകലാശാലക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്ന ഇത്തരം ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് എസ്.എഫ്.ഐക്ക് അനിശ്ചിതകാല സമരമേറ്റെടുക്കേണ്ടി വന്നതെന്ന് നേതാക്കള്‍ പറഞ്ഞു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു സമരം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി. അതുല്‍ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, കേന്ദ്രകമ്മിറ്റിയംഗങ്ങളായ അഡ്വ: ടി.പി രഹന സബീന, കെ.പി ഐശ്വര്യ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ. അഫ്‌സല്‍, ജില്ലാ സെക്രട്ടറി കെ.എ സക്കീര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍. സിദ്ധാര്‍ത്ഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. തേജസ്, ജയന്‍, എം സജാദ് സംസാരിച്ചു. സെപ്റ്റംബര്‍ ഇരുപത്തിരണ്ടാം തീയതി യൂണിവേഴ്സിറ്റിക്ക് കീഴിലെ മുഴുവന്‍ കോളേജുകളിലും സമരത്തിനോട് ഐക്യദാര്‍ഢ്യസദസ്സുകള്‍ സംഘടിപ്പിക്കും. മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്ന് എസ്.എഫ്.ഐ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."