അനധികൃത ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ ഒന്നാമത് ഉത്തര്‍ പ്രദേശ് : വിവരം പുറത്ത് വിട്ടത് നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ അനധികൃതമായ ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ യു.പിയില്‍ .നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2020 ലെ കണക്കുകളിലാണ് ഇക്കാര്യമുള്ളത്. 32,776 തോക്കുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം യു.പിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. 10,841 നിയമവിരുദ്ധ ആയുധങ്ങള്‍ പിടിച്ചെടുത്ത മധ്യപ്രദേശാണ് പട്ടികയില്‍ രണ്ടാമത്. ലൈസന്‍സുള്ള വിഭാഗത്തില്‍ പോലും, രാജ്യത്ത് പിടിച്ചെടുത്ത മൊത്തം തോക്കുകളുടെ 65 ശതമാനവും യു.പിയില്‍ നിന്നായിരുന്നു. ആയുധ നിയമപ്രകാരം, 2020 ല്‍ രാജ്യത്താകമനാം 67,947 തോക്കുകളാണ് പിടിച്ചെടുത്തത്.
രാജ്യത്ത് പിടിച്ചെടുത്ത 2,126 ലൈസന്‍സുള്ള ആയുധങ്ങളില്‍ 1400ഉം യു.പിയില്‍ നിന്നാണ്. എന്നാല്‍, നിയമവിരുദ്ധമായ ആയുധങ്ങള്‍ പിടിച്ചെടുക്കപ്പെട്ട പട്ടികയില്‍, 27,103 വെടിയുണ്ടകളുമായി ഒന്നാമത് ജമ്മു കശ്മീരാണ്. രാജ്യത്തുടനീളം പിടിച്ചെടുത്ത 50 ശതമാനത്തിലധികം വരുന്ന എല്ലാ കാലിബറുകളുടെയും വെടിയുണ്ടകളും കാശ്മീരില്‍ നിന്നായിരുന്നു. എന്നാല്‍, ഇവിടെ നിന്ന് 474 ആയുധങ്ങള്‍ മാത്രമാണ് പിടിച്ചെടുത്തത്.
,യു.പിയിലെ വെടിക്കോപ്പുകളുടെ വിതരണം വര്‍ഷങ്ങളായി തങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത് കുമാര്‍ പറഞ്ഞു. നഗരങ്ങളിലുള്ള ആയുധ ലൈസന്‍സ് ഉടമകള്‍, പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് ഷൂട്ടര്‍മാര്‍, ആയുധ ഡീലര്‍മാര്‍ എന്നിവര്‍ തമ്മിലുള്ള ബന്ധം കരിഞ്ചന്തയില്‍ ഫാക്ടറി നിര്‍മ്മിത ബുള്ളറ്റുകളുടെ വിതരണത്തിന് ആക്കം കൂട്ടുന്നു.
ഏജന്‍സികള്‍ക്ക് അവര്‍ വില്‍ക്കുന്ന ഓരോ ബുള്ളറ്റിന്റെയും കണക്ക് സൂക്ഷിക്കണമെന്ന വ്യവസ്ഥയും അതുമായി ബന്ധപ്പെട്ടുള്ള സംവിധാനവും വികസിപ്പിച്ചു വരികയാണ്. എന്നാല്‍ അനധികൃത വെടിമരുന്ന് യൂനിറ്റുകള്‍ വേരോടെ പിഴുതെറിയുകയെന്നത് ഏറെ ശ്രമകരമാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ അത്തരം ആയുധങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. രാജ്യത്ത് തോക്ക് നിര്‍മ്മാണം എളുപ്പമാകുകയും അതിനുള്ള ഉപകരണങ്ങള്‍ സാധാരണമായി ലഭ്യവുമാണ്. വനത്തില്‍ പോലും ഒരു യൂനിറ്റ് ഉണ്ടാക്കിയെടുക്കുക എളുപ്പമാണ്. ഇത്തരം യൂനിറ്റുകള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കുമാര്‍ പറഞ്ഞു.
ദേശവിരുദ്ധരുടെ കൈയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവങ്ങളും വെളിപ്പെടുത്തുന്നു . രാജ്യത്തെ അത്തരം മൊത്തം പിടിച്ചെടുക്കലുകളുടെ 77 ശതമാനവും യു.പിയില്‍ നിന്നായിരുന്നു. അത്തരം 5,631 ആയുധങ്ങളില്‍ 4,313 എണ്ണം യു.പിയില്‍ നിന്നാണ്. ജമ്മു കശ്മീരില്‍ പിടിച്ചെടുത്ത 27,103 വെടിയുണ്ടകളില്‍ 27,083 എണ്ണവും അതേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."