HOME
DETAILS
MAL
ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് ലഹരി ഇടപാടിലെ ലാഭം: ജാമ്യം അനുവദിക്കരുതെന്ന് ഇ.ഡി കോടതിയില്‍
backup
September 20 2021 | 12:09 PM
ന്യൂഡല്‍ഹി: ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. ബിനീഷിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് ഇ.ഡി കര്‍ണാടക കോടതിയില്‍. വ്യക്കതമായ മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ ഇ.ഡി വീണ്ടും എതിര്‍ത്തു.
ലഹരികടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ പങ്കാളിയാണെന്നും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയില്‍ വാദിച്ചു.
പച്ചക്കറി കച്ചവടത്തില്‍ നിന്ന് 6 കോടി കിട്ടുമോയെന്നും ഇ.ഡി ചോദിച്ചു.പച്ചക്കറി മത്സ്യ കച്ചവടം നടത്തിയെന്നാണ് ബിനീഷ് നേരത്തെ അറിയിച്ചത്. ഇല്ലാത്ത ന്യായങ്ങളും രേഖകളും സൃഷ്ടിക്കുകയാണ് ബിനീഷ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ഇഡി കര്‍ണാടക ഹൈക്കോടതിയില്‍ വാദിച്ചു. കേസ് 23 ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."