ഓടയ്ക്ക് മുകളില്‍ സ്ലാബിട്ടില്ല, കൈക്കുഞ്ഞടക്കം കുടുംബം ഓടയിലേക്ക് വീണ് അപകടം
തൃശൂര്‍: പാവറട്ടിയില്‍ ബൈക്കില്‍ സഞ്ചരിച്ച മൂന്നംഗ കുടുംബം ഓടയിലേക്ക് വീണ് അപകടം. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഓടയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതും ഓടയ്ക്ക് മുകളില്‍ സ്ലാബിടാത്തതുമാണ് അപകടത്തിന് കാരണമായത്. ബൈക്കിലെത്തിയ ചെറിയ കുട്ടിയടക്കം മൂന്ന് പേരാണ് കാനയില്‍ വീണത്. ബൈക്കിലെത്തിയ കുടുംബം വാഹനം നിര്‍ത്തുന്നതിടെ വശത്തേക്ക് മറിഞ്ഞ് ഓടയിലേക്ക് വീഴുന്നതും ഓടിയെത്തുന്ന സമീപത്തെ കടയിലുള്ളവര്‍ ഇവരെ പുറത്തേക്ക് എടുക്കാന്‍ സഹായിക്കുന്നതുമായ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ഓട വൃത്തിയാക്കി പുതിയ കാന നിര്‍മ്മിച്ചിട്ട് ഒമ്പത് ദിവസമായിട്ടും സ്ലാബ് ഇട്ടിട്ടില്ല. ഇതാണ് അപകട കാരണമെന്നും ഏറെ നാളായി ഇതാണ് സ്ഥിതിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ബൈക്ക് നിര്‍ത്തിയ സമയത്ത് സമീപമുണ്ടായിരുന്ന കുഴിയില്‍ കാലുകുത്തിയതോടെ നിയന്ത്രണംവിട്ട് മൂവരും കാനയിലേക്ക് വീഴുകയായിരുന്നു. കാനയുടെ അകത്തേക്കാണ് യുവതി വീണത്. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാലാണ് യുവതി ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പാവറട്ടി സെന്‍ട്രലില്‍ വികസനവുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണ്.
ഓടയ്ക്ക് മുകളില്‍ സ്ലാബിട്ടില്ല, കൈക്കുഞ്ഞടക്കം കുടുംബം ഓടയിലേക്ക് വീണ് അപകടം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."