ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക ഖത്തറിലേക്ക് പുറപ്പെട്ടു; മെസ്സിക്കൊപ്പം സെല്‍ഫി പരിഗണിക്കാമെന്ന്
മുംബൈ: ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാന്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഖത്തറിലേക്ക് പുറപ്പെട്ടു. ഇന്ന് രാത്രി ദോഹ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പ് സമാനപന ചടങ്ങുകള്‍ അരങ്ങേറുന്നത്.
മുംബൈ വിമാനത്താവളത്തിലെത്തിയ ദീപികയെ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ വളഞ്ഞു. മെസ്സിക്കൊപ്പം ഒരു ഫോട്ടോയെടുക്കണം, ഞങ്ങള്‍ മെസ്സിയുടെ വലിയ ആരാധകരാണെന്ന് ഒരു ഫോട്ടോഗ്രാഫര്‍ പറഞ്ഞപ്പോള്‍ ആദ്യം പുഞ്ചിരിച്ച ദീപിക ഞാന്‍ പറയാം എന്ന മറുപടി നല്കി യാത്രതിരിച്ചു. ദീപികയും ഷാറൂഖ് ഖാനും അഭിനയിച്ച പത്താന് എന്ന സിനിമക്കെതിരേ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് ദീപിക ഖത്തറിലേക്ക് പോകുന്നത്. ഷാരൂഖ് ഖാനും ഖത്തറിലാണുള്ളത്.
ഇംഗ്ലണ്ട് മുന്‍ താരം വെയ്ന്‍ റൂണിക്കൊപ്പമാണ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മല്‍സരം കാണുകയെന്ന് ഷാരൂഖ് ഖാന് പറഞ്ഞു. ഖത്തറില്‍ സിനിമയുടെ പ്രൊമോഷന് പരിപാടികളിലും ഷാരൂഖ് ഖാന് പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."