HOME
DETAILS
MAL
മാണിക്കെതിരേ സംസാരിക്കാന്‍ പി.ജെ ജോസഫിനു ശേഷിയില്ല: ആന്റണി രാജു
backup
August 27 2016 | 19:08 PM
കൊല്ലം: ബാര്‍കോഴക്കേസിലെ ഗൂഢാലോചനയില്‍ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയേക്കാള് വലിയൊരു ഉന്നതനുണ്ടെന്നും കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ എന്തെങ്കിലും മാണിക്കെതിരേ പറയാന്‍ പി.ജെ ജോസഫിനു ശേഷിയില്ലെന്നും ജനാധിപത്യ കേരളാകോണ്‍ഗ്രസ് നേതാവ് ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗൂഢാലോചനയിലെ ഉന്നതന് ഉമ്മന്ചാണ്ടിയാണെന്നോ അല്ലെന്നോ പറയേണ്ടത് കെ.എം മാണിയാണ്. ബാര്‍കോഴക്കേസ് മാണി യു.ഡി.എഫിനെതിരേ ആയുധമാക്കുകയാണ്. ഒരു ഡി.ജി.പിക്കെതിരേ എസ്.പി കോടതിയില്‍ കേസ് നല്‍കുന്നത് ആദ്യമാണ്. ഇതിലൂടെ ബാര്‍കോഴക്കേസില്‍ എസ്.പി സുകേശന് മാപ്പുസാഷിയാകുമെന്നും ആന്റണി രാജു പറഞ്ഞു. നേതാക്കളായ എം.പി പോളി, എച്ച് രാജു, പ്രാക്കുളം പ്രകാശ്, ഫ്രാന്‍സിസ് ജെ. നെറ്റോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."