സമസ്ത വിശാല അഭിപ്രായം പറയുന്ന സംഘടനയാണെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: സമസ്ത വിശാല അഭിപ്രായം പറയുന്ന സംഘടനയാണെന്നും അവര്‍ വിവാദത്തിന് പിറകെ പോകാറില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
പാലാ വിവാദ പരാമര്‍ശത്തില്‍ സമസ്തയുടെ നിലപാട് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്ന പരിഹാരത്തിന് കെ.പി.സി.സിയും മതസംഘടനകളുമെല്ലാം നടത്തുന്ന ശ്രമങ്ങള്‍ ഏറെ നല്ലതാണ്. ആര് മുന്‍കൈ എടുത്തിട്ടായാലും ഈ അന്തരീക്ഷം മാറ്റിയെടുക്കുക എന്നതാണ് പ്രധാനം. ചര്‍ച്ചകള്‍ എന്നത് വളരെ നല്ല കാര്യമാണ്. ഈ വിഷയത്തില്‍ എല്ലാ സംഘടനകളും അവരുടെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. മുസ്ലിം ലീഗും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അന്തരീക്ഷം മലീമസമാക്കുന്ന ഒരു വിവാദമായിപ്പോയി. ഇനി ഈ അന്തരീക്ഷം മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."