HOME
DETAILS
MAL
മതസൗഹാര്‍ദം: സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചെന്നിത്തല
backup
September 21 2021 | 04:09 AM
തിരുവനന്തപുരം: വിവിധ മതവിശ്വാസങ്ങള്‍ തമ്മിലുള്ള സാഹോദര്യം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ അതില്‍ പരാജയപ്പെട്ടെന്നും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുന്‍കൈയെടുത്ത് മതപ്രതിനിധികളെ കാണാന്‍ ചെന്നത്. പലതവണ പ്രതിപക്ഷവും കോണ്‍ഗ്രസും സര്‍വകക്ഷി യോഗവും മതാധ്യക്ഷന്മാരുടെ യോഗവും വിളിച്ചുകൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതു ചെയ്തില്ലെന്നു മാത്രമല്ല സര്‍ക്കാരും സി.പി.എമ്മും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."