കാഴ്ചക്കാരായ ഫ്രാന്‍സിനെ ആദ്യപകുതിയില്‍ രണ്ടടിയില്‍ തീര്‍ത്ത് അര്‍ജന്റീന
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ കാഴ്ചക്കാരാക്കി അര്‍ജന്റീനയുടെ പടയോട്ടം.
പെനാല്‍റ്റിയിലൂടെ 22ാം മിനുട്ടില്‍ തന്നെ ഫ്രാന്‍സ് പോസ്റ്റിലേക്ക് മെസിയുടെ ഗോള്‍ പിറന്നു.
36ാം മിനുട്ടില്‍ ഇരുട്ടടി വീണ്ടും വന്നു എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ വീണ്ടും ഫ്രാന്‍സിന്റെ വല ചലിച്ചു. 22ാം മിനുറ്റിലാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്. പിന്നാലെ 36 ാം മിനിറ്റില്‍ മരിയയും വല കുലുക്കുകയായിരുന്നു.
21ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്റീനയെ 223ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്.
ഫൈനലില്‍ ആദ്യ ഇലവനില്‍ ടീമിലിടം നേടിയ ഡി മരിയ എന്തുകൊണ്ട് താന്‍ ഫൈനലുകളില്‍ താരമാകുന്നുവെന്ന് വീണ്ടും തെളിയിച്ചു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മെസ്സി മറിച്ചുനല്‍കിയ പാസ് സ്വീകരിച്ച മാക് അലിസ്റ്റര്‍ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റര്‍ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നല്‍കുകയും ചെയ്തു. ഗോള്‍കീപ്പര്‍ ലോറിസ് മാത്രമാണ് അപ്പോള്‍ പോസ്റ്റിലുണ്ടായിരുന്നത്. അവസരം മനോഹരമായി മരിയ പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."