സൗജന്യ നോൾ കാർഡ് മുതൽ പുലരുവോളം മെട്രോ വരെ; COP28 ലെ പ്രകൃതി സൗഹൃദ യാത്ര സൗകര്യങ്ങൾ പരിചയപ്പെടാം
സൗജന്യ നോൾ കാർഡ് മുതൽ പുലരുവോളം മെട്രോ വരെ; COP28 ലെ പ്രകൃതി സൗഹൃദ യാത്ര സൗകര്യങ്ങൾ പരിചയപ്പെടാം
ദുബൈ: COP28 തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താമസക്കാർക്ക് എളുപ്പവും വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ യാത്ര പ്രധാനം ചെയ്യുകയാണ് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇതിനായി COP28 ന് മുന്നോടിയായി ഒരു സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരം, ഔദ്യോഗിക പ്രതിനിധികൾക്ക് ബ്ലൂ സോണിലൂടെയും പൊതുജന പ്രതിനിധികൾക്ക് ഗ്രീൻ സോണിലൂടെയും ഗതാഗ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പ്രമുഖ ആഗോള കാലാവസ്ഥാ സംരക്ഷണ പരിപാടിയായ കോപ്28 നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് നടക്കുക. ദുബൈ എക്‌സ്‌പോ സിറ്റിയിലായിരിക്കും പരിപാടി അരങ്ങേറുക. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ ആയിരിക്കും സുഗമമായ പ്രവേശനത്തിനായി ഒരുക്കുക. മൊബിലിറ്റി മാനേജ്മെന്റും സുഗമമായ ട്രാഫിക്കും ഉറപ്പാക്കുന്നതിന്, ഇവന്റ് സൈറ്റിൽ ദുബൈ മെട്രോ, ദുബൈ ബസ്, ടാക്സികൾ എന്നിങ്ങനെ വിവിധ ട്രാൻസിറ്റ് മോഡുകൾ ആർടിഎ ഉപയോഗപ്പെടുത്തും.
COP28 പ്രതിനിധികൾക്കായി പ്രത്യേക പതിപ്പ് നോൾ കാർഡുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് കോൺഫറൻസിൽ എത്തുന്നവർക്ക് രാജ്യത്ത് പൊതുഗതാഗതം സൗജന്യമായി ഉപയോഗിക്കാൻ അനുവദിക്കുന്നു.
മെട്രോ സമയം
കാലാവസ്ഥാ സമ്മേളനത്തിൽ ദുബൈ മെട്രോ ഒരു പ്രധാന ഗതാഗത മാധ്യമമായി പ്രവർത്തിക്കും. എക്‌സ്‌പോ 2020 മെട്രോ സ്‌റ്റേഷൻ പ്രാഥമിക ആക്‌സസ് പോയിന്റായിരിക്കും.
കോൺഫറൻസ് കാലയളവിൽ, ആർടിഎ മെട്രോയുടെ പ്രവർത്തന സമയം പുലർച്ചെ 5 മണി മുതൽ അടുത്ത ദിവസം പുലർച്ചെ 1 മണി വരെയായി നീട്ടും. കൂടാതെ, പങ്കെടുക്കുന്നവർക്ക് സെന്റർപോയിന്റ്, ഇത്തിസലാത്ത് ബൈ ഇ&, ജബൽ അലി സ്റ്റേഷൻ തുടങ്ങിയ സ്റ്റേഷനുകളിൽ സൗജന്യ മൾട്ടി-ലെവൽ കാർ പാർക്കിംഗ് സൗകര്യം ലഭിക്കും.
ബസുകളും ടാക്സികളും
എക്‌സ്‌പോ സിറ്റി ദുബൈയിലെ നാല് സ്റ്റോപ്പുകളിൽ സന്ദർശകർക്ക് സേവനം നൽകുന്നതിനായി 67 ജൈവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളും 10 ഇലക്ട്രിക് ബസുകളും ഒരുക്കും.
കൂടാതെ, ജെബിആർ, മാൾ ഓഫ് എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത തുടങ്ങിയ സ്ഥലങ്ങളിലേക്കും നഗരത്തിലെ മറ്റ് പ്രധാന പ്രദേശങ്ങളിലേക്കും പ്രതിനിധികളെയും സംഘാടകരെയും എത്തിക്കുന്നതിന് ആർടിഎ പുതിയ ബസ് റൂട്ടുകൾ അവതരിപ്പിച്ചു.
ആശയക്കുഴപ്പം ഒഴിവാക്കുന്നതിന്, കോൺഫറൻസ് സൈറ്റിലേക്ക് വാഹനമോടിക്കുന്നവരെ നയിക്കുന്ന 100-ലധികം ദിശാസൂചന റോഡ് അടയാളങ്ങൾ ആർടിഎ സ്ഥാപിച്ചിട്ടുണ്ട്.
ടാക്സി ഉപയോക്താക്കൾക്ക് 10,000 ഹൈബ്രിഡ് ടാക്സികളും 1,000 ഇലക്ട്രിക് ആഡംബര വാഹനങ്ങളും പ്രതീക്ഷിക്കാം. ഓപ്പർച്യുനിറ്റി ഗേറ്റ്, മൊബിലിറ്റി ഗേറ്റ്, സസ്റ്റൈനബിലിറ്റി ഗേറ്റ്, മെട്രോ ഗേറ്റ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന എക്സ്‌പോ സിറ്റിക്കുള്ളിൽ നാല് നിയുക്ത സ്റ്റോപ്പുകൾ ഈ വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കുന്നു.
യുവത്വവും കാലാവസ്ഥയും
കാലാവസ്ഥാ പ്രവർത്തനത്തിൽ യുവജന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നീക്കത്തിൽ, കോൺഫറൻസിൽ പങ്കെടുക്കുന്ന യുവാക്കൾക്ക് ആർടിഎ കോംപ്ലിമെന്ററി 'പ്രീ-ചാർജ്ഡ്' നോൽ കാർഡുകൾ നൽകിയിട്ടുണ്ട്.
കോൺഫറൻസ് സന്ദർശകർക്ക് ഒരു നോൾ കാർഡ് നേടുന്നതിനൊപ്പം കോൺഫറൻസ് വേദിയിൽ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പവും വേഗമേറിയതുമായ റൂട്ട് തിരിച്ചറിയാൻ 'S'hail' ആപ്പ് ഡൗൺലോഡ് ചെയ്യാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."