'ഖത്തര്‍ വാക്കു പാലിച്ചിരിക്കുന്നു, അറേബ്യന്‍ മണ്ണില്‍ നിന്ന് അവിസ്മരണീയമായ ഒരു ലോകകപ്പ് ഞങ്ങള്‍ ലോകത്തിന് സമ്മാനിച്ചിരിക്കുന്നു' മനസ്സ് നിറഞ്ഞ് ഖത്തര്‍ അമീര്‍
ദോഹ: ലോകമിന്നോളം കണ്ടിട്ടില്ലാത്തത്രയും മനോഹരമായ സ്‌നേഹോഷ്മളമായ വേറിട്ട ഒരു ലോകകപ്പ് സമ്മാനിച്ചിരിക്കുന്നു ഖത്തര്‍. നിരവധി പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിത്തുടങ്ങിയ ലോകമാമാങ്കം അവസാനിക്കുമ്പോള്‍ എല്ലാവരും ഏകസ്വരത്തില്‍ പറയുന്നു. നിങ്ങള്‍ ഞങ്ങളുടെ മനസ്സ് കീഴടക്കിയിരിക്കുന്നു ഖത്തര്‍. നിലരാടുകളില്‍ നിന്നൊരണുവിട പോലും വ്യതിചലിക്കാന്‍ തയ്യാറാവാതെ അമരത്തു നിന്ന തമീം ബിന്‍ ഹമദ് എന്ന അമരക്കാരന് ഖത്തര്‍ അമീര് തന്നെയാണ് ഈ വിജയത്തിന് പിന്നില്‍.
'ഞങ്ങള്‍ ഞങ്ങളുടെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. അറേബ്യന്‍ മണ്ണില്‍ നിന്ന് അവിസ്മരണീയമായൊരു ലോകകപ്പ് ഞങ്ങള്‍ സമ്മാനിച്ചിരിക്കുന്നു' മാമാങ്കത്തിന് തിരശ്ശീല വീണ ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ലോകകപ്പ് 2022 നേടിയതിന് അര്‍ജന്റീനിയന്‍ ദേശീയ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. ചാമ്പ്യന്‍ഷിപ്പ് നേടിയതിന് ഫ്രാന്‍സിനേയും അഭിനന്ദിക്കുന്നു. അതിശയിപ്പിക്കുന്ന കളിനിമിഷങ്ങള്‍ സമ്മാനിച്ച മുഴുവന്‍ ടീമുകള്‍ക്കും അഭിനന്ദനം അറിയിക്കുന്നു. അത്യുല്‍സാഹത്തോടെ അവരെ പ്രോത്സാഹിപ്പിച്ച ആരാധകര്‍ക്കും. തീര്‍ത്തും വ്യത്യസ്തമാ അവിസ്മരണീയമായൊരു ലോകകപ്പ് അറേബ്യന്‍ മണ്ണില്‍ സംഘടിപ്പിക്കുമെന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതാ നിറവേറ്റിയിരിക്കുന്നു. മാത്രമല്ല അതിസമ്പന്നമായ ഞങ്ങളുടെ സംസ്‌ക്കാരത്തെ കുറിച്ച് മനസ്സിലാക്കാനും ഞങ്ങളുടെ മൂല്യങ്ങളുടെ അപൂര്‍വ്വത ഉള്‍ക്കൊള്ളാനുമുള്ള ഭാഗ്യവും ഇതുവഴി ലോകത്തിന് കൈവന്നിരിക്കുന്നു' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
أبارك لمنتخب الأرجنتين فوزهم بكأس العالم قطر 2022، وللمنتخب الفرنسي وصافة البطولة، وأشكر كل المنتخبات على لعبهم الرائع، والجماهير التي شجعتهم بحماس. ومع الختام نكون أوفينا بوعدنا بتنظيم بطولة استثنائية من بلاد العرب، أتاحت الفرصة لشعوب العالم لتتعرف على ثراء ثقافتنا وأصالة قيمنا.
— تميم بن حمد (@TamimBinHamad) December 18, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."