HOME
DETAILS

അതിർവരമ്പില്ലാതെ തുടരുന്ന ജാതിവിവേചനം

  
backup
December 19 2022 | 04:12 AM

8653453-2

ടി.കെ ജോഷി


ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന സംവരണ നിഷേധത്തിന്റെയും വരേണ്യ പക്ഷപാതിത്വത്തിന്റെയും മറ്റൊരു ഉദാഹരണമാണ് കോട്ടയത്തെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സമീപകാലത്ത് കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന ലജ്ജാകരമായ സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയ നിയമനങ്ങളുടെയും ദുർഗന്ധം വമിക്കുന്ന കഥകൾ നാട്ടിൽ പാട്ടാണ്. എന്നാൽ ഇതിനേക്കാൾ അപകടകരമായ ജാതി വിവേചനത്തിനുകൂടി വിളനിലമായിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ കാംപസുകളെന്ന് കെ.ആർ നാരായണന്റെ പേരിലുള്ള ഈ ഇൻസ്റ്റിറ്റ്യൂട്ട് അടിവരയിടുന്നു.


ജാതി വിവേചനത്തിൽ പ്രതിഷേധിച്ച് കെ.ആർ നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർഥികൾ 14 ദിവസമായി സമരത്തിലാണ്. വിദ്യാർഥികളും ജീവനക്കാരും ഇവിടെ ക്രൂരമായ ജാതി വിവേചനത്തിന് ഇരയാകുന്നുവെന്നാണ് സമരക്കാർ ചൂണ്ടിക്കാട്ടുന്നത്. സ്ഥാപനത്തിലെ സ്വീപ്പർ ജോലിക്കാരെക്കൊണ്ട് ഡയരക്ടർ ശങ്കർ മോഹന്റെ വീട്ടുജോലി ചെയ്യിപ്പിക്കുന്നുവെന്നാണ് ഒരു ആരോപണം. അക്കാദമിക് രംഗമെടുത്താൽ ഭൗതിക സൗകര്യങ്ങളുടെ കുറവിനു പിന്നാലെ ദലിത്, പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ഇ ഗ്രാൻഡ് വിതരണത്തിലെ താളപ്പിഴകളും പ്രവേശന നടപടികളിലെ ജാതി വേർതിരിവുമെല്ലാം സമരക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്.


സംസ്ഥാന സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് കോട്ടയത്തുള്ള കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്. ഈ സ്ഥാപനത്തിന്റെ പ്രവർത്തനം അവതാളത്തിലാണെന്ന് വിദ്യാർഥികൾ പറയുന്നു. പുതിയ ബാച്ച് തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടുവെങ്കിലും കൃത്യമായ സിലബസോ അക്കാദമിക് കലണ്ടറോ നൽകിയിട്ടില്ല. ഇ ഗ്രാൻഡ് വിതരണത്തിലെ അപാകത കാരണം ദലിത് വിദ്യാർഥികൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് നിയമപരമായി ലഭിക്കേണ്ട ഫീസ് ഇളവുകളെക്കുറിച്ച് അധികൃതർക്ക് പോലും വ്യക്തമായ ധാരണയില്ല. ഗ്രാൻഡ് ലഭിക്കാത്തതിനാൽ പലരും പട്ടിണിയിലാണ്. ഇതു സംബന്ധിച്ചു ഡയരക്ടറോട് പരാതിപ്പെട്ടപ്പോൾ നിങ്ങൾ ഇപ്പോൾ കഴിക്കുന്നത് ചാരിറ്റിയുടെ ഭാഗമായല്ലേ എന്നും അർഹതപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകാൻ രണ്ടു സ്‌പോൺസർമാരെ കിട്ടിയിട്ടുണ്ടെന്നുമായിരുന്നുവത്രെ മറുപടി. എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ചാരിറ്റിയല്ലെന്ന ബോധം ആ ഉന്നത ഉദ്യോഗസ്ഥന് ഇല്ലാഞ്ഞിട്ടല്ല, മറിച്ചത് പുറത്തുവന്നത് പച്ചയായ വരേണ്യവർഗ മനോഭാവമാണ്. പ്രവേശനത്തിൽ സംവരണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. 2022 ബാച്ചിന്റെ അഡ്മിഷൻ സമയത്ത് എഡിറ്റിങ് വിഭാഗത്തിൽ പത്ത് സീറ്റിൽ നാലെണ്ണം ഒഴിഞ്ഞുകിടന്നു. സീറ്റുകൾ ഒഴിച്ചിടാൻ പാടില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. എന്നിട്ടും ദലിത് വിദ്യാർഥിയായ ശരത്തിന് സീറ്റ് നിഷേധിച്ചു. പരീക്ഷയിലും അഭിമുഖത്തിലും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥിയായിരുന്നെങ്കിലും ജാതി വിവേചനത്തിന്റെ പേരിലാണ് ശരത്തിന് സീറ്റ് നിഷേധിക്കപ്പെട്ടത്.


രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ തുടരുന്ന ജാതി വിവേചനത്തിന്റെ ഇരകളായി ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ ഏറിവരികയാണ്. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതീയമായ അടിച്ചമർത്തലുകൾക്കെതിരേ ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാൻ വിദ്യാർഥികൾ തയാറായെങ്കിൽ ഇന്ത്യയിലെ പൊതുചിത്രം അതല്ല. ജാതി വിവേചനത്തിന് ഇരയാകുന്ന പല വിദ്യാർഥികളും ആത്മഹത്യയിൽ അഭയം കണ്ടെത്തുകയാണ് ചെയ്യാറ്. ഇതിൽ പലതും ശ്രദ്ധിക്കപ്പെടാത്ത ആത്മഹത്യകളായി, അപ്രധാന വാർത്തകളായി മാറുന്നു. ഏതെങ്കിലും ഒരു രോഹിത് വെമുലയോ മറ്റോ മാധ്യമവാർത്തകളിൽ ഇടംപിടിക്കാറുണ്ടെങ്കിലും ആ മരണവും സമൂഹത്തിൽ ഉണ്ടാക്കുന്ന അവബോധം ക്ഷണികമാണ്.


ചെന്നൈ ഐ.ഐ.ടിയിൽ അടുത്തിടെ ജീവൻ നഷ്ടമായത് രണ്ടു മലയാളികൾക്കാണ്. ഈ രണ്ടു പേരും മുസ് ലിംകൾ ആയിരുന്നു. 2018 സെപ്റ്റംബറിൽ മരിച്ച ഷഹൽ കോർമത്തും 2019 നവംബറിൽ മരിച്ച കൊല്ലത്തെ ഫാത്തിമയും. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഇന്റഗ്രേറ്റഡ് എം.എയിലെ വിദ്യാർഥിനിയായിരുന്നു ഫാത്തിമ. ഓഷ്യൻ എൻജിനിയറിങ്ങ് ഡിപ്പാർട്ട്‌മെന്റിൽ ഇരട്ടബിരുദം തിരഞ്ഞെടുത്ത് ഒമ്പതാം സെമസ്റ്ററിൽ എത്തിയപ്പോഴാണ് ഷഹൽ ജീവിതം അവസാനിപ്പിച്ചത്. അക്കാദമിക് തലത്തിലെങ്കിലും അന്വേഷിക്കപ്പെടേണ്ട മരണങ്ങളാണ് ഇതൊക്കെയെന്നിരിന്നിട്ടും എല്ലാവരുടെയും നിസംഗതയാണ് ഇത്തരം തുടർമരണങ്ങൾക്കും വിവേചനങ്ങൾക്കും ഇടയാക്കിക്കൊണ്ടിരിക്കുന്നത്. പൊരുത്തപ്പെടാനാകാത്ത സാഹചര്യം കാരണമുള്ള മാനസിക സമ്മർദംമൂലമോ ഹാജർ ഇല്ലാത്തതുകൊണ്ടോ ആത്മഹത്യചെയ്തു എന്ന വിശദീകരണം ഭരണകൂടത്തിന് തൃപ്തികരമായിരിക്കാം. എന്നാൽ എന്താണ് ദലിത്, പിന്നോക്ക വിദ്യാർഥിക്ക് ഉന്നതവിദ്യാഭ്യാസ കാംപസുകളിലെ പൊരുത്തപ്പെടാനാകാത്ത അവസ്ഥയെന്നത് കണ്ടത്തേണ്ടതുതന്നെയാണ്. ഈ മരണങ്ങളൊക്കെ നടക്കുമ്പോൾ ഇതേ കാംപസിൽ ഗവേഷണം നടത്തുന്ന മാധ്യമപ്രവർത്തകനും കണ്ണൂർ സ്വദേശിയുമായ വി.വി വിജു നടത്തിയ അന്വേഷണത്തിൽ ഇവിടെ ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ അധ്യാപിക, ജാർഖണ്ഡിൽ നിന്നുള്ള രഞ്ജന കുമാരി എന്ന പിഎച്ച്.ഡി സ്‌കോളർ, ഗോപാൽ ബാബു എന്ന കംപ്യൂട്ടർ സയൻസ് പി.ജി ഒന്നാം വർഷ വിദ്യാർഥി, ഷഹൽ പിന്നെ ഫാത്തിമ- അങ്ങനെ അഞ്ചുപേർ ആത്മഹത്യ ചെയ്തുവെന്ന് കണ്ടെത്തി. ജാർഖണ്ഡ് പോലുള്ള പിന്നോക്ക മേഖലകളിൽ നിന്ന് മികച്ച വിദ്യാഭ്യാസം നേടി മെറ്റലർജി പോലെ പെൺകുട്ടികൾ അധികം തിരഞ്ഞെടുക്കാത്ത മേഖലകളിൽ ഗവേഷണത്തിനെത്തുന്ന ഒരാൾക്കുപോലും എന്തുകൊണ്ട് ഈ കാംപസുകൾ പൊരുത്തപ്പെടാതെ വരുന്നു. അതിനാൽ തന്നെ സാമൂഹ്യമായി വിലയിരുത്തേണ്ടതുകൂടിയായിരുന്നു അവരുടെ ജീവിതവും മരണവും. ജംഷെഡ്പൂർ എൻ.ഐ.ടിയിൽ റാങ്കോടുകൂടി പാസായ ആളായിരുന്നു രഞ്ജന. ഫാത്തിമയും എച്ച്.എസ്.ഇ.ഇ പരീക്ഷയിൽ ആദ്യറാങ്കിൽ വന്നയാളായിരുന്നു. ഏറ്റവും മികച്ച വിദ്യാർഥികളെ ഉൾക്കൊള്ളാൻ ഐ.ഐ.ടി പരാജയപ്പെട്ടുപോകുകയല്ല, ദലിത്, പിന്നോക്ക വിദ്യാർഥിക്ക് അതിജീവിക്കാൻ കഴിയാത്തവിധം ജാതീയത ഇവിടെയൊക്കെ വരിഞ്ഞുമുറുക്കിയെന്നാണ് ഈ മരണങ്ങൾ കാട്ടിത്തരുന്നത്. കാക്കയോ പൂച്ചയോ ചത്തതുപോലെയാണ് ഈ ആത്മഹത്യകളെ ഐ.ഐ.ടി സമൂഹം കൈകാര്യം ചെയ്യാറ് എന്നു തോന്നിത്തുടങ്ങിയെന്നാണ് വിജുവിന്റെ നിരീക്ഷണം. ജാതി വിവേചനത്തിന്റെ പേരിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് രാജിവച്ചു പോകുന്ന അധ്യാപകരും ഏറെയാണ്.


അക്കാദമിക് ഇടത്തിൽ നടക്കുന്ന ആത്മഹത്യകൾ മാനസികാരോഗ്യത്തിന്റെ കുറവുകൊണ്ടാണെന്നല്ല, സാമൂഹികവും അക്കാദമികവുമായ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ആത്മഹത്യകളുണ്ടാകുമ്പോൾ അത് ഡിപ്രഷനായിരിക്കും അല്ലെങ്കിൽ പരീക്ഷയിൽ തോറ്റതുകൊണ്ടായിരിക്കും എന്നൊക്കെ വിശ്വസിക്കാൻ ഭൂരിഭാഗംപേരും ശീലിപ്പിക്കപ്പെട്ടിരിക്കുന്നു. അതേക്കുറിച്ച് ആത്മപരിശോധന നടത്താൻ പലരും തയാറല്ല. ഓരോ മരണമുണ്ടാവുമ്പോഴും മാനസികാരോഗ്യത്തിന്റെ ആവശ്യകത, വ്യക്തികളുടെ മനോദൗർബല്യം എന്ന തലത്തിലേക്കാണ് ചർച്ചകൾ പോകുക. മരിച്ചവരൊന്നും വ്യക്തിപരമായി ദുർബലരാണ് എന്നു വിശ്വസിക്കാനാവില്ല. കാരണം ജീവിതത്തിൽ പലതും തരണം ചെയ്താണ് ഉന്നതവിദ്യാഭ്യാസ കാംപസുകൾ വരെ അവർ എത്തുന്നത്. അവരെയൊക്കെ എങ്ങനെ വിദ്യാഭ്യാസമേഖലകളിൽ നിന്ന് നിഷ്‌കാസിതമാക്കാനാകും എന്നതിന്റെ ചെറുപതിപ്പാണ് കോട്ടയത്ത് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലും നടക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക പരിസരവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് കാംപസുകളും എന്നതിനാൽ സ്വാഭാവികമായി ഉണ്ടാകുന്നത് ആദ്യം പ്രതിഷേധങ്ങളാണ്, ആത്മഹത്യയല്ല എന്നത് ആശ്വാസകരമാണ്. അതാണ് കെ.ആർ നാരായണൻ കാംപസി ഉടലെടുത്തിരിക്കുന്നതും. അതിനാൽ അവിടെ ഉയർന്ന പ്രതിഷേധത്തിന് സമൂഹത്തിന്റെ പിന്തുണ ആവശ്യവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago
No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago