പൂവാറില്‍ യുവാവിനെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം: എസ്.ഐയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: പൂവാറില്‍ യുവാവിനെ മര്‍ദ്ദിച്ച എസ്.ഐക്ക് സസ്പെന്ഷന്. ജെ.എസ് സനലിനെതിരെയാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെന്ഷന്.
ഞായറാഴ്ച രാവിലെ പൂവാര്‍ പെട്രോള്‍ പമ്പിന് സമീപമാണ് പൂവാര്‍ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീര്‍ ഖാനാണ്(35) പൊലിസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്.
ഓട്ടോറിക്ഷാ തൊഴിലാളിയായ സുധീര്‍ഖാനെ പൂവാര്‍ പെട്രോള്‍പമ്പിന് മുന്പില് വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ ബസ് കയറ്റിവിട്ട ശേഷം നില്‍ക്കുമ്പോഴായിരുന്നു ഇത്. എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിച്ചതോടെയാണ് എസ്.ഐ മര്‍ദ്ദനം തുടങ്ങിയതെന്ന് സുധീര്‍ പറയുന്നു. റോഡിലും തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും എത്തിച്ച് മര്‍ദ്ദിച്ചതായാണ് പരാതി.
ശരീരത്തിലാകെ മര്‍ദ്ദനമേറ്റ സുധീര്‍ ആയുര്‍വേദ ചികില്‍സയിലാണ്. പൂവാറില്‍ ബോട്ട് ടൂറിസത്തിന് എത്തുന്ന വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സുധീറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. എന്നാല്‍, മര്‍ദ്ദിച്ചത് എന്തിനാണെന്ന ചോദ്യത്തിന് പൊലീസിന് വ്യക്തമായ ഉത്തരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."