ജാതി സെന്‍സസ് നടപ്പാക്കും, 1.05 കോടി കുടുംബങ്ങള്‍ക്ക് എല്‍.പി.ജി സിലിണ്ടര്‍; വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക
ജാതി സെന്‍സസ് നടപ്പാക്കും, 1.05 കോടി കുടുംബങ്ങള്‍ക്ക് എല്‍.പി.ജി സിലിണ്ടര്‍; വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക
ജയ്പൂര്‍: ജാതി സെന്‍സസ് നടത്തുമെന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, മുഖ്യമന്ത്രി അശോക് ഗെലോട്ട്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോടസര, സി.പി.ജോഷി, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി ഓഫിസില്‍ പ്രകടന പത്രിക പുറത്തിറക്കിയത്.
കര്‍ഷകര്‍ക്ക് പലിശയില്ലാതെ രണ്ടുലക്ഷം രൂപ വരെ വായ്പ, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില, നാലു ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍, കുടുംബനാഥയ്ക്ക് 10,000 രീപ വാര്‍ഷിക ഒണറേറിയം. 500 രൂപയ്ക്ക് 1.05 കോടി കുടുംബങ്ങള്‍ക്ക് എല്‍.പി.ജി സിലിണ്ടറുകള്‍ തൊഴിലുറപ്പ് പദ്ധതിയുടെയും ഇന്ദിരാ ഗാന്ധി അര്‍ബന്‍ എംപ്ലോയ്‌മെന്റ് പദ്ധതിയിലെയും തൊഴില്‍ദിനങ്ങള്‍ 125ല്‍നിന്ന് 150 ആയി ഉയര്‍ത്തും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
നവംബര്‍ 25നാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 30 ന് വോട്ടെണ്ണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."