റബര്‍ സബ്സിഡി അട്ടിമറിച്ച നടപടി കര്‍ഷകദ്രോഹമെന്ന്
തിരുവനന്തപുരം: റബര്‍ കര്‍ഷകരെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച സബ്സിഡി പദ്ധതി ഇടതുസര്‍ക്കാര്‍ അട്ടിമറിച്ചത് കര്‍ഷകരോട് കാണിക്കുന്ന കടുത്ത ദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കിലോക്ക് 150 രൂപ ഉറപ്പാക്കാന്‍ വേണ്ടി കഴിഞ്ഞ ജൂലൈയിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ സബ്സിഡി ആരംഭിച്ചത്. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്സിഡി എത്തിക്കുന്നതിനുള്ള പദ്ധതിയില്‍ 3.75 ലക്ഷത്തോളം കര്‍ഷകര്‍ ചേര്‍ന്നിരുന്നു. ഇതനുസരിച്ച് സബ്സിഡിക്കുള്ള ബില്ലുകള്‍ ഇടതു സര്‍ക്കാര്‍ വന്നതിനുശേഷം പാസാക്കിയിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
റബര്‍ വില ഇപ്പോള്‍ 130 ലും താഴേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ഇതോടെ കര്‍ഷകര്‍ വീണ്ടും വന്‍ പ്രതിസന്ധിയിലാണ് . യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയെന്നതുകൊണ്ടുമാത്രം അത് തള്ളിക്കളയാതെ കര്‍ഷകരുടെ രക്ഷയെ ഓര്‍ത്തെങ്കിലും സബ്സിഡി പുനരാരംഭിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."