HOME
DETAILS
MAL
'പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചത് സാധാരണ കേസല്ല'; സ്വത്ത് കണ്ടുകെട്ടണം, സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
backup
December 19 2022 | 09:12 AM
എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫിസിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. റവന്യൂ റിക്കവറി നടപടി ഇഴഞ്ഞുനീങ്ങുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. ഇതൊരു സാധാരണ കേസല്ല. പൊതുമുതല്‍ നശിപ്പിച്ചത് നിസാരമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ഡിവിഷന് ബഞ്ച് ഉത്തരവിട്ടു അതേസമയം സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."