'മെസി ജനിച്ചത് അസമില്‍': ട്രോളോട് ട്രോള്‍, പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് കോണ്‍ഗ്രസ് എം.പി
അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ജനിച്ചത് അസമിലെന്ന വിചിത്രവാദവുമായി അസം കോണ്‍ഗ്രസ് എം.പി അബ്ദുല്‍ ഖാലിക്. അസമിലെ ബാര്‍പേട്ട മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച കോണ്‍ഗ്രസ് നേതാവാണ് ഖാലിക്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ട്വീറ്റിന് പിന്നാലെ എം.പിയെ പരിഹാസിച്ചുകൊണ്ടുള്ള കമന്റ് പ്ര്ത്യക്ഷപ്പെട്ടതോടെ അബദ്ധം മനസിലാക്കി നിമിഷങ്ങള്‍ക്കകം അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു.
എന്നാല്‍ ഇതിനോടകം തന്നെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകഴിഞ്ഞു. 'എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു'ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ വിജയത്തിന് മെസ്സിയെ അഭിനന്ദിക്കവേ എംപി ട്വിറ്ററില്‍ കുറിച്ചു. കിരീടം ഉയര്‍ത്തിപിടിച്ച മെസിയുടെ ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് താഴെ മെസിക്ക് എന്ത് അസം കണക്ഷന്‍ എന്ന് പലരും ചോദിച്ചു. മെസി ജനിച്ചത് അസമിലാണ് എന്നായിരുന്നു എംപിയുടെ മറുപടി. പിന്നീട് തന്റെ വിഡ്ഢിത്തം മനസ്സിലാക്കി നിമിഷങ്ങള്‍ക്കകം എം.പി ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ഞാന്‍ ജനിച്ചത് അസമിലാണെന്ന് ഇപ്പോഴാണ് അറിയുന്നത് എന്ന് സൂചിപ്പിച്ച് മെസ്സിയുടെ ചിത്രം വച്ചുള്ള ട്വീറ്റുകളുമുണ്ട്. ചിലര്‍ മെസ്സിയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും താരതമ്യം ചെയ്താണ് പ്രതികരിച്ചത്. രണ്ടുപേരും നമ്പര്‍ പത്ത് ജേഴ്‌സിയാണ് ധരിക്കുന്നത്. അതാണ് മെസ്സിക്ക് മഹാരാഷ്ട്ര കണക്ഷനുണ്ട് എന്ന് പറയാന്‍ കാരണം... തുടങ്ങിയ പ്രതികരണങ്ങളും എംപിയുടെ ട്വീറ്റിന് താഴെയുണ്ട്. അതേസമയം, ജനശ്രദ്ധ നേടാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് എംപി ഇത്തരം പ്രതികരണം നടത്തിയത് എന്ന വാദവുമായി ചില രാഷ്ട്രീയ എതിരാളികളും രംഗത്തുവന്നു.
assam connection?
— Aditya Sharma (@strangecrickkk) December 19, 2022
Yes sir he was my classmate
— V. (@immaturelyyours) December 19, 2022
After the world cup messi and his wife visited assam
Never forget where you come from pic.twitter.com/lw6SmMmFXe— Desi Bhayo (@desi_bhayo88) December 19, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."