സൂര്‍ കേരള മുസ്‌ലിം ജമാഅത്ത് പുതിയ കമ്മിറ്റി നിലവില്‍ വന്നു
ഒമാന്‍: ഒമാന്‍ സൂര്‍ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ 38ാം വര്‍ഷ 33ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് യു.പി മൊയ്തീന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ദാറുല്‍ ഖുര്‍ആന്‍ മദ്‌റസയില്‍ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. അഡ്വ. സഈദ് കുത്തുപറമ്പ് യോഗം ഉല്‍ഘാടനം ചെയ്തു.
സെക്രട്ടറി നാസര്‍ മൗലവി തലയാട് വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. സമസ്തയുടെ ആദര്‍ശ വിശുദ്ധിയിലായി നാല് ദശാബ്ദക്കാലം സൂറിലെ പ്രവാസി മുസ്‌ലിം സഹോദരങ്ങള്‍ക്ക് ദീനി നേതൃത്വം നല്‍കിവരുന്നു.
പുണ്യദിനങ്ങള്‍, മയ്യിത്ത് നിസ്‌കാരം, പാവപ്പെട്ടവര്‍ക്ക് ധനസഹായം തുടങ്ങിയ മത ചിട്ടയോടെ സംഘടനയുടെ ആരംഭകാലം മുതല്‍ നടന്ന് വരുന്നു.
സമസ്തയുടെ 7978ാം നമ്പര്‍ അംഗീകാരമുള്ള ദാറുല്‍ ഖുര്‍ആന്‍ മദ്‌റസ, ഏത് സമയത്തും പ്രവര്‍ത്തനസജ്ജമായി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ എന്നിവയെല്ലാം സംഘടയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ജനറല്‍ ബോഡി ചേരുന്നതിന്ന് മുമ്പ് കണക്കുകള്‍ പുറത്തു നിന്ന് ഓഡിറ്റ് ചെയ്ത് പ്രസ്തുത ഓഡിറ്റ് റിപ്പോര്‍ട്ട് ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സൂറിലെ ഏക സംഘടയാണ് സൂര്‍ കേരള മുസ് ലിം ജമാഅത്ത്.
പുതിയ ഭാരവാഹികളായി യു.പി മൊയ്തീന്‍ മുസ്‌ലിയാര്‍ പ്രസിഡന്റ്, ബശീര്‍ ഫൈസി കൂരിയാട്, ഫൈസല്‍ ആലപ്പുഴ, ഹംസ വാളക്കുളം വൈ. പ്രസിഡന്റുമാര്‍ ആബിദ് മുസ്‌ലിയാര്‍ എറണാകുളം ജനറല്‍ സെക്രട്ടറി, ശിഹാബ് വാളക്കുളം, നാസര്‍ മൗലവി തലയാട്, ശറഫുദ്ധീന്‍ കൊടുങ്ങല്ലൂര്‍ ജോ. സെക്രട്ടറിമാര്‍ മൊയ്തീന്‍ കുട്ടി നെല്ലായ ട്രഷറര്‍ എന്നിവരെ ഭാരവാഹികളായും മുസ്ഥഫ കൊളപ്പുറം, അഡ്വ. സഈദ് കൂത്തുപറമ്പ, മുഹമ്മദ് വൈലത്തൂര്‍, അബ്ദുല്‍ ബശീര്‍ വടക്കാഞ്ചേരി, അബ്ദുല്‍ ലത്തീഫ് നല്ലളം, അബ്ദുല്‍ റഷീദ് കണ്ണൂര്‍, അബ്ദുല്‍ നാസര്‍ കണ്ണൂര്‍, നവാസ് അബ്ദുല്‍ ആലപ്പുഴ, അബ്ദുല്‍ അസീസ് തൃശ്ശൂര്‍ എന്നിവര്‍ മെമ്പര്‍മാരായും തെരെഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി നാസര്‍ മൗലവി സ്വാഗതവും ആബിദ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."