HOME
DETAILS
MAL
സര്‍വേ പറയുന്നു, ഇലോണ്‍ മസ്ക് ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരേണ്ടെന്ന്
backup
December 19 2022 | 12:12 PM
ന്യൂയോര്‍ക്ക്: സ്വന്തം അഭിപ്രായ സര്‍വേയില്‍ തിരിച്ചടി നേരിട്ട് ഇലോണ്‍ മസ്ക്. ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോയെന്ന അഭിപ്രായ വോട്ടെടുപ്പിലാണ് തിരിച്ചടിനേരിട്ടത്. അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 57.5% പേരും മസ്ക് സിഇഒ സ്ഥാനത്ത് നിന്ന് മസ്ക് മാറണമെന്ന് അഭിപ്രായപ്പെട്ടു.
42.5% ഉപഭോക്താക്കള്‍ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇലോണ്‍ മസ്ക് തന്നെയാണ് വോട്ടെടുപ്പ് നടത്തിയത്. ഒരു കോടി 75 ലക്ഷത്തില്‍പ്പരം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കാളികളായത്.
ആലോചിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും ഇതിനനുസരിച്ച് ട്വിറ്റര്‍ പോളിസികളില്‍ മാറ്റം വരുമെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേയും ട്വിറ്ററില്‍ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."