HOME
DETAILS
MAL
ഒമാനില്‍ കഴിയുന്ന 200ലധികം പ്രവാസികള്‍ക്ക് പൗരത്വം
backup
November 21 2023 | 14:11 PM
മസ്കത്ത്: ദീര്‍ഘകാലമായി ഒമാനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് രാജ്യം പൗരത്വം നല്കി. ലഭിച്ച പൗരത്വ അപേക്ഷകളില്‍ അര്‍ഹരായവരെ കണ്ടെത്തി അനുമതി നല്‍കിയതായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അറിയിച്ചു.
അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒമാന്‍ പൗരത്വം അനുവദിക്കാറുണ്ട്. ഈ വര്‍ഷത്തെ രാജ ഉത്തരവ് നമ്പര്‍ 83 പ്രകാരം 201 പ്രവാസികള്‍ക്കാണ് പൗരത്വം.
അറബി ഭാഷാ പരീക്ഷ പാസാകണം എന്നത് ഉള്‍പ്പെടെ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് പൗരത്വ അപേക്ഷ നല്‍കാനാവുക. ഗുരുതരമായ രോഗങ്ങളില്ലെന്ന് ഉറപ്പാക്കുന്ന ആരോഗ്യ പരിശോധനയും വിജയിക്കണം. അപേക്ഷകന്റെ പേരില്‍ കേസുകള്‍ ഉണ്ടായിരിക്കരുത്. രാജ്യത്ത് ദീര്‍ഘകാലമായി താമസിക്കുകയാണെന്ന് തെളിയിക്കുന്ന രേഖകളുമുണ്ടെങ്കില്‍ നിശ്ചിത ഫീസടച്ച് അപേക്ഷ നല്‍കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."